ഇരുപതിലധികം യുവതികളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനന്റെ ജീവിതം സിനിമയാകുന്നു. നിര്‍ധനരായ യുവതികളെ സ്‌നേഹം നടിച്ച് സുഹൃത്തുക്കളാക്കും. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പലയിടത്തും കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേര്‍പ്പെടും. അതിന് ശേഷം ഗര്‍ഭനിരോധന ഗുളികകള്‍ എന്ന് പറഞ്ഞ് സയനൈഡ് പുരട്ടിയ ഗുളികകള്‍ നല്‍കി അവരെ കൊലപ്പെടുത്തും. കൊലപാതകത്തിനുശേഷം അവരുടെ ആഭരണങ്ങളും മോഷ്ടിക്കും. ഇതായിരുന്നു മോഹനന്റെ രീതികള്‍.മലയാളിയും ദേശീയ അവാര്‍ഡ് ജോതാവുമായ സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍ ആണ് 'സയനൈഡ്' എന്ന പേരില്‍ സിനിമ ഒരുക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ പ്രവാസി വ്യവസായി പ്രദീപ് നാരായണനാണ് ചിത്രം നിര്‍മിക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കും. ബംഗളൂരു, മംഗളൂരു, കൂര്‍ഗ്, മഡിക്കേരി, ഗോവ, ഹൈദരാബാദ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ചിത്രീകരണം നടക്കുമെന്ന് സംവിധായകന്‍ രാജേഷ് പറഞ്ഞു. രാജേഷ് ടച്ച് റിവര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. വിശ്വരൂപം, ഉത്തമ വില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ കമല്‍ ഹാസനോടൊപ്പം പ്രവര്‍ത്തിച്ച സദാത് സൈനുദ്ദീനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പത്മശ്രീ അവാര്‍ഡ് ജേതാവ് സുനിത കൃഷ്ണനാണ് ഉപദേഷ്ടാവ്. ബോളിവുഡ് സംഗീത സംവിധായകന്‍ ജോര്‍ജ്ജ് ജോസഫ് സംഗീതം പകരും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....