ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടന്‍ ടിനി ടോം. ഇതിനെതിരെ പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം പറയുന്നു. 'എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്..' കണ്ണീരോടെയാണ് താരം ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. പൊലീസിനോടോ, ഷംനയോടോ ഇക്കാര്യം ചോദിക്കാം. 'ഏറ്റവും ചെറിയ നടനാണ് ഞാന്‍. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് എന്ന അസുഖം തന്നെ വന്നത് എന്റെ പതിവായ കെഎസ്ആര്‍ടിസി യാത്രയായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്'- ടിനി ടോം പറയുന്നു. 'ചെയ്യാത്ത കാര്യം പറഞ്ഞാല്‍ ദൈവം കേള്‍ക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുന്‍പ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്തി ഉരുകുന്ന അപൂര്‍വമായ അസുഖം ബാധിച്ചാണ് മരിക്കുന്നത്.'- ടിനി ടോം കൂട്ടിച്ചേര്‍ത്തു. പ്രതികളോ ഷംനയോ പറയാത്ത കാര്യങ്ങള്‍ എന്തിനാണ് അന്തരീക്ഷത്തില്‍ നിന്ന് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം ചോദിക്കുന്നു. 'ഒരുപാട് സൈബര്‍ ആക്രമണം നേരിട്ട ആളാണ് ഞാന്‍. പലതും ടാര്‍ഗറ്റ് വച്ചായിരുന്നു. ആദ്യം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട്. പിന്നീട് രജിത്ത് കുമാറിന്റെ സംഭവവും. ഒരു ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് പച്ചത്തെറി എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ പുണ്യവാനൊന്നുമല്ല, ഒരുവാക്ക് മാത്രം തിരിച്ചുവിളിച്ചു. എന്നാല്‍ അത് മാത്രം എഡിറ്റ് ചെയ്ത് അവര്‍ പ്രചരിച്ചു. പക്ഷേ അത് മറ്റുളളവര്‍ക്ക് മനസ്സിലായിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്നത് ഞാന്‍ ഒരു രീതിയിലും ബന്ധപ്പെടാത്ത കാര്യത്തിലാണ്.'-ടിനി ടോം പറയുന്നു. 'ഈ വിഷയത്തില്‍ ഞാന്‍ നിയമപരമായി പരാതി കൊടുത്തിട്ടുണ്ട്. എന്റെ അമ്മ വരെ എന്നോട് ചോദിച്ചു. എനിക്കൊരു കുടുംബമുണ്ട്. കുട്ടിയുണ്ട്. അവര്‍ക്കും വിഷമമുണ്ടാകും. ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇവിടെ വരെ എത്തിയത്. ലോണെടുത്താണ് കാറും വീടും ഒക്കെ ഉണ്ടാക്കിയത്.'-ടിനി ടോം കൂട്ടിച്ചേര്‍ത്തു. 'ഒരിക്കല്‍ എനിക്കെതിരെ ബ്ലാക്െമയ്ല്‍ ചെയ്ത് വാര്‍ത്ത കൊടുക്കാന്‍ വിളിച്ചു. കുരിശില്‍ പിടിച്ച് ഞാന്‍ പറഞ്ഞു, നിങ്ങള്‍ കൊടുത്തോളൂ. സത്യമെന്തെന്ന് എനിക്ക് അറിയാം. അയാള്‍ ആ വാര്‍ത്ത കൊടുത്തില്ല. പക്ഷേ അദ്ദേഹം മരിച്ചത് അസ്ഥി ഉരുകിയാണ്. ഇതൊക്കെ ദൈവം കാണുന്നുണ്ട്.'-ടിനി ടോം പറയുന്നു. 'നമ്മളെ ഇങ്ങനെ പീഡിപ്പിക്കുമ്പോ നമ്മുടെ മനസുരുകും. അമ്മമാരുടെ മനസ് കരയും. നിങ്ങളുടെ തലമുറയ്ക്ക് ദോഷം ചെയ്യും. അസ്ഥി ഉരുകുമെന്നല്ല ഞാന്‍ പറയുന്നത്. ദൈവം തീരുമാനിക്കും. എന്റെ ആയുധം കൊന്തയാണ്. അത് പിടിച്ചു ഞാന്‍ പറയുന്നു. എന്റെ അമ്മേടെ കണ്ണീരു കണ്ടിട്ടാണ് ഞാന്‍ വരുന്നത്. നീ ഇതില്‍ ഉണ്ടോടാ എന്ന് അമ്മ ചോദിച്ചപ്പോള്‍, എനിക്ക് സത്യം ചെയ്യേണ്ടി വന്നു.'-ടിനി ടോം പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....