സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന, സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറിന്റെ 'സൂര്യവന്‍ശി' ദീപാവലിക്ക് തീയെറ്ററുകളില്‍ എത്തുമെന്ന് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് പ്രഖ്യാപിച്ചു. രണ്‍വീര്‍ സിങ് നായകനായി എത്തുന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട '83' ക്രിസ്മസിനാവും റിലീസ് ചെയ്യുകയെന്നും കമ്പനി. 1983ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടനേട്ടത്തിന്റെ പശ്ചാത്തലത്തില്‍ കപില്‍ദേവിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയാണിത്. കപിലായി എത്തുന്നത് രണ്‍വീര്‍ സിങ്ങാണ്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവന്‍ശി മാര്‍ച്ച് 24ന് റിലീസ് ചെയ്യാനിരുന്നതാണ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 83 ഏപ്രില്‍ പത്തിന് തീയെറ്ററുകളിലെത്തിക്കാനായിരുന്നു പദ്ധതി. കൊവിഡ് സാഹചര്യങ്ങള്‍ മൂലമാണ് രണ്ടിന്റെയും റിലീസ് മാറ്റിവച്ചത്. ഈ രണ്ടു സിനിമകള്‍ ആദ്യം തീയെറ്ററുകളില്‍ എത്തിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് വ്യക്തമാക്കി. തീയെറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും സുരക്ഷിതമായ സാഹചര്യത്തില്‍ സിനിമാ ഹാളുകള്‍ തുറക്കുകയും ചെയ്താല്‍ ഈ സിനിമകള്‍ ആദ്യം ഇറങ്ങും- ഗ്രൂപ്പ് സിഇഒ ഷെയ്ബാഷിഷ് സര്‍ക്കാര്‍ പറഞ്ഞു. ദീപാവലിയാകുമ്പോഴേക്കും കാര്യങ്ങള്‍ നേരേയാകുമെന്ന ശുഭപ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം. കൊവിഡിനു ശേഷം തീയെറ്ററുകളില്‍ എത്തിക്കാന്‍ സമയം പ്രഖ്യാപിക്കുന്ന ആദ്യ രണ്ടു വലിയ സിനിമകളാണ് സൂര്യവന്‍ശിയും 83യും. പ്രമുഖ താരങ്ങളുടെ പല സിനിമകളും തീയെറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഡിജിറ്റല്‍ റിലീസിന് തയാറായി. മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുറാനയും ഒരുമിച്ച ഗുലാബോ സിതാബോയാണ് ഡിജിറ്റല്‍ റിലീസ് ചെയ്ത ആദ്യ ബിഗ് ഹിന്ദി ചിത്രം. വിദ്യാ ബാലന്‍ അഭിനയിച്ച ശകുന്തള ദേവി, ജാന്‍വി കപൂറിന്റെ ഗുഞ്ചന്‍ സക്‌സേന- ദി കാര്‍ഗില്‍ ഗേള്‍, സുശാന്ത് സിങ് രാജ്പുട്ടിന്റെ അവസാന ചിത്രം ദില്‍ ബെചാര എന്നിവയും നേരിട്ട് ഡിജിറ്റല്‍ റിലീസിന് തയാറായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....