നടന്മാര്‍ക്കും നടിമാര്‍ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമങ്ങള്‍ ഒരുപാട് വരാറുണ്ട് . മറ്റൊരാളുടെ സ്വകാര്യതയില്‍ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് നടി അനശ്വര രാജന്‍.സ്ത്രീകള്‍ക്കെതിരെയുളള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയാണ് അനശ്വര രാജന്‍ രംഗത്ത് എത്തിയത്. നമ്മള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ, ഇനിയും മാറാറായില്ലേ. പഠിക്കണം, ബഹുമാനിക്കാന്‍.അസഭ്യവര്‍ഷങ്ങള്‍ വായിക്കുമ്പോള്‍ ഏതൊരാളും ചിന്തിച്ചുപോകും നമ്മള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ എന്ന്. നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോള്‍ സൂക്ഷിക്കണം എന്നും ഡബ്യുസിസിയുടെ ക്യാംപയിനില്‍ ഭാഗമായി അനശ്വര രാജന്‍ പറയുന്നു.
ഞാന്‍ പങ്കുവെയ്ക്കുന്ന, എന്റെ സന്തോഷങ്ങളുടെ താഴെ കാണുന്ന പല അസഭ്യവര്‍ഷങ്ങളും വായിക്കുമ്പോള്‍ ഏതൊരാളും ചിന്തിച്ചുപോകും നമ്മള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ, ഇനിയും മാറാറായില്ലേ എന്ന്. അതെ, മറ്റൊരാളുടെ സ്വകാര്യതയില്‍ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോള്‍ സൂക്ഷിക്കണം, അത് നാലു കേടിയിലേറെ ജനങ്ങള്‍ കാണുന്നുണ്ടെന്ന്.പഠിക്കണം, ബഹുമാനിക്കാന്‍- അനശ്വര രാജന്‍ വീഡിയോയില്‍ പറഞ്ഞു. REFUSE The Abuse - സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം എന്ന ക്യാംപയിനിലാണ് അനശ്വര രാജന്‍ ഇക്കാര്യം പറയുന്നത്.സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ക്ക് നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തോടെയാണ് സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണം വീണ്ടും ചര്‍ച്ചയാകുന്നത്.സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ ക്യാമ്പയിനുമായി രം?ഗത്തുകയാണ് എന്ന് ഡബ്യുസിസി നേരത്തെ വ്യക്തമാക്കിയിരുന്നു.
'റെഫ്യൂസ് ദ അബ്യൂസ്' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിന്‍ സ്ത്രീശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു. സൈബര്‍ സംസ്‌കാരത്തെ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനം നമ്മുടെ കൈകളില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടതെന്നും ഡബ്ല്യുസിസി പോസ്റ്റില്‍ പറയുന്നു. സൈബര്‍ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളര്‍ത്താനുള്ള WCCയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മീഡിയയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ്. ഇന്ന് ലോഞ്ച് ചെയ്യുന്ന WCCയുടെ കാമ്പയിന്‍ #RefusetheAbuse 'സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം', സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്! നമ്മുടെ സൈബര്‍ സംസ്‌കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനം നമ്മുടെ കൈകളില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത് എന്നും പറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....