മോഹന്‍ലാല്‍ ചിത്രമായ തന്മാത്രയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീര വാസുദേവ്. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തില്‍ ലേഖ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്.തന്മാത്രയ്ക്ക് പിന്നാലെ മലയാളത്തില്‍ നിരവധി സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരമാണ് മീരാ വാസുദേവ്. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെ മിനിസ്ക്രീന്‍ രംഗത്തും സജീവമായിരുന്നു താരം.
എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. നടി മുഖ്യവേഷത്തില്‍ എത്തുന്ന സീരിയല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറുന്നത്.ഈ വര്‍ഷമാദ്യം ജനുവരിയിലായിരുന്നു കുടുംബവിളക്ക് ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത്.
നിലവില്‍ മികച്ച റേറ്റിംഗോടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.അതേസമയം മീരാ വാസുദേവ് മുന്‍പ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. തന്റെ കുട്ടിക്കാലത്ത് ചൂഷണം ചെയ്യണപ്പെട്ടതിനെ കുറിച്ചാണ് നടി തുറന്നുപറഞ്ഞിരിക്കുന്നത്.ഏട്ട് വയസ് തൊട്ട് പതിനാറ് വയസ് വരെ അബ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മീരാ വാസുദേവ് പറയുന്നു.പതിനാറാം വയസിലാണ് അയാള്‍ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു.അവരെ ഞാന്‍ വേദനിപ്പിക്കുന്നു എന്നോര്‍ത്താണ് ഞാന്‍ എല്ലാം സഹിച്ചത്. എനിക്ക് അയാളുടെ സ്വഭാവമോര്‍ത്ത് തന്നെ നാണക്കേടായിരുന്നു. അയാള്‍ എന്റെ അച്ഛന് വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു.ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാര്‍ട്മെന്റിലേക്ക് കൊണ്ട് പോയി.
അവിടെ വെച്ച് എന്റെ തോളില്‍ കൈയ്യിട്ട് പറഞ്ഞു ഞാന്‍ വിളിച്ചാല്‍ ഏത് നായികയും എന്റെ കൂടെ വരുമെന്ന്, ഏട്ട് വര്‍ഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തുനിന്ന് കൈയ്യെടുത്തില്ലെങ്കില് ആളുകളെ വിളിച്ചു കൂട്ടും.അവര്‍ തന്നെ തല്ലിക്കൊല്ലും എന്ന് അയാളോട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അവിടെ നിന്നും രക്ഷപ്പെടുന്നത്. ഒടുവില്‍ ഞാനത് അമ്മയോട് പറഞ്ഞു. മീരാ വാസുദേവ് ഒരഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ഗ്ലാമര്‍ റോളുകളിലും അഭിനയപ്രാധാന്യമുളള വേഷങ്ങളിലുമെല്ലാം മീര സിനിമയില്‍ തിളങ്ങിയിരുന്നു. അന്യ ഭാഷാ ചിത്രങ്ങളിലാണ് ഗ്ലാമര്‍ വേഷങ്ങളില്‍ നടി കൂടുതലായി അഭിനയിച്ചത്. മലയാളത്തില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് മീരാ വാസുദേവ്. സിനിമകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും നടി അഭിനയിച്ചിരുന്നു. 2007ല്‍ കനല്പൂവ് എന്ന സീരിയലിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം മീരാ വാസുദേവിന് ലഭിച്ചിരുന്നു. സിനിമകള്‍ക്കും സീരിയലിനും പുറമെ നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ച താരമാണ് മീരാ വാസുദേവ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....