News Beyond Headlines

02 Friday
January

എന്റെ മാവും പൂക്കും ചിത്രീകരണം തുടങ്ങി

ഇന്ത്യന്‍ പനോരമയിലും ഗോവ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട മക്കനയ്ക്ക് ശേഷം റഹീം ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ' എന്റെ മാവും പൂക്കും ' എന്ന ചിത്രം എസ് ആര്‍ എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് ആര്‍ സിദ്ധിഖും സലീം എലവുംകുടിയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.അച്ഛന്റെ മരണശേഷം കുടുംബഭാരം ചുമലിലേറ്റേണ്ടിവന്ന രമേശന് തുടര്‍ന്നുള്ള പ്രതിസന്ധികള്‍ വലുതായിരുന്നു. അതിനെ തരണം ചെയ്യാനുള്ള രമേശന്റെ ശ്രമങ്ങള്‍ മറ്റുള്ളവര്‍ക്ക് രസകരമായി തോന്നുമെങ്കിലും അവന്റെ നിസ്സഹായാവസ്ഥ സങ്കടകരമാണ്. അവന്റെ മനസ്സ് കാണാത്ത കൂടപിറപ്പുകള്‍ക്ക് മുന്നില്‍ സ്വയം തോല്‍വി ഏറ്റുവാങ്ങി ഒളിച്ചോടാന്‍ ശ്രമിക്കുമ്പോള്‍ അവന്റെ മാവും പൂക്കുകയായിരുന്നു.
അഖില്‍പ്രഭാകര്‍ , നവാസ് വള്ളിക്കുന്ന്, ഭീമന്‍ രഘു, ശിവജി ഗുരുവായൂര്‍ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദര്‍, മീനാക്ഷി മധു രാഘവ്, സീമാ ജി നായര്‍ , ആര്യദേവി, കലാമണ്ഡലം തീര്‍ത്ഥ എന്നിവരോടൊപ്പം തെന്നിന്ത്യന്‍ നടി 'സിമര്‍ സിങ് ' നായികയായെത്തുന്നു.ബാനര്‍ - എസ് ആര്‍ എസ് ക്രിയേഷന്‍സ്, നിര്‍മാണം - എസ് ആര്‍ സിദ്ധിഖ്, സലീം എലവുംകുടി , രചന , സംവിധാനം - റഹീം ഖാദര്‍, ഛായാഗ്രഹണം - ടി ഷമീര്‍ മുഹമ്മദ്, എഡിറ്റിംഗ് - മെന്റോസ് ആന്റണി, ഗാനരചന - ശിവദാസ് തത്തംപ്പിള്ളി, സംഗീതം - ജോര്‍ജ് നിര്‍മ്മല്‍ , ആലാപനം - വിജയ് യേശുദാസ് , ശ്വേതാ മോഹന്‍ , പശ്ചാത്തലസംഗീതം - ജുബൈര്‍ മുഹമ്മദ്, പ്രൊ: കണ്‍ട്രോളര്‍ - ഷറഫ് കരുപ്പടന്ന, കല- മില്‍ട്ടണ്‍ തോമസ്, ചമയം - ബിബിന്‍ തൊടുപുഴ , കോസ്റ്റ്യും - മെല്‍വിന്‍ ജെ,പ്രൊ: എക്‌സി :- സജീവ് അര്‍ജുനന്‍ , സഹസംവിധാനം - വഹീദാ അറയ്ക്കല്‍, ഡിസൈന്‍സ് - സജീഷ് എം ഡിസൈന്‍സ്, സ്റ്റില്‍സ് - അജേഷ് ആവണി , ലെയ്‌സണ്‍ ഓഫീസര്‍ - മിയ അഷ്‌റഫ്, ഫിനാന്‍സ് മാനേജര്‍ - സജീവന്‍ കൊമ്പനാട്, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....