മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട കഥാപാത്രമായിരുന്നു പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ്. നടി ഗായത്രി അരുണിനെ പ്രശസ്തിയിലേക്ക് എത്തിച്ചത് ഈ കഥാപാത്രമായിരുന്നു. സീരിയലിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെച്ച ദീപ്തിയ്ക്ക് സിനിമയിലും നിരവധി പൊലീസ് വേഷങ്ങള്‍ ലഭിച്ചിരുന്നു.കുറച്ച് കാലമായി നടി സ്‌ക്രീനിന് മുന്നില്‍ കാണാതെ വന്നതോടെ അഭിനയം നിര്‍ത്തിയോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് ഗായത്രിയിപ്പോള്‍.
നേരില്‍ കാണുമ്പോള്‍ പലരും ചോദിക്കുന്നുണ്ട്, ഗായത്രി അഭിനയം ഉപേക്ഷിച്ചോ എന്ന്. ഒരിക്കലുമില്ല. ഞാന്‍ അവസാനം ചെയ്തത് ഒരു സിനിമയാണ്. മമ്മൂക്കയുടെ ചിത്രം വണ്‍. ചിത്രത്തിന്റെ റിലീസിങ് കാത്തിരിക്കുന്ന സമയത്താണ് ലോക്ഡൗണ്‍ വന്നത്. സീന എന്നാണ് കഥാപാത്രത്തിന്റെ പേര്. ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് എന്റേത്. സീരിയലുകളെ ഉപേക്ഷിച്ചിട്ടൊന്നുമില്ല. നല്ല കഥാപാത്രം വന്നാല്‍ തീര്‍ച്ചയായും ചെയ്യും. അഭിനയത്തിലേക്ക് വന്നത് പോലും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ഒരു മാധ്യമ സ്ഥാപത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഒട്ടും പ്രതീക്ഷിക്കാതെയാണ് 'പരസ്പര'ത്തിന്റെ കഥ കേള്‍ക്കുന്നത്.
സ്‌കൂള്‍ കാലഘട്ടത്തിലൊക്കെ അഭിനയം പാഷനായിരുന്നു. ഒന്ന് രണ്ട ഓഡിഷനൊക്കെ പോയിരുന്നു. പക്ഷേ അതൊന്നും നടന്നില്ല.സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ സ്വപ്നം ആയി മനസില്‍ തന്നെ കിടന്നു. അതിനിടയില്‍ പഠിത്തം ജോലി, കല്യാണം ഒക്കെയായി ജീവിതം വേറൊരു വിയ്ക്കും പോയി.അതിനൊക്കെ ശേഷം പഴയ ആ മോഹം. സംഭവിച്ചുവെന്നത് എനിക്കും അതിശയം തന്നെയാണ്. ഇതുവരെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങളൊക്കെ ഇങ്ങോട്ട് വന്നതാണ്. ഒന്നും തേടി പോയിട്ടില്ല. ദീപ്തി ഐപിഎസിനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഇപ്പോഴുമുണ്ട്.അതുപോലെയുള്ള വേഷങ്ങള്‍ ചെയ്യണമെന്നാണ് എന്നെ കാണുമ്പോഴൊക്കെ പ്രായമായ അമ്മമാര്‍ പറയുന്നത്. ആ സമയത്തെ നായികമാരില്‍ ഏറെ വ്യത്യസ്തയായിരുന്നു ദീപ്തി. വളരെ ബോള്‍ഡായിട്ടുള്ളതും അതേ സമയം കുടുംബിനിയുമായിട്ടുള്ള കഥാപാത്രം. ഇപ്പോഴും എന്നെ ദീപ്തി എന്ന് വിളിക്കുന്നവരുമുണ്ട്.
നല്ലൊരു കഥാപാത്രത്തെ തുടക്കത്തില്‍ തന്നെ അവതരിപ്പിക്കാന്‍ കിട്ടിയതില്‍ സന്തോഷമുണ്ട്. പിന്നീട് വന്ന കഥാപാത്രങ്ങളേറെയും ദീപ്തിയുടെ നിഴലുള്ളവയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....