സംസ്ഥാനത്ത് പല ജില്ലകളിലും തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തുടങ്ങിയപ്പോൾ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് ഇക്കുറി വോട്ടില്ല. കാര്യം മന്ത്രി കെ.കെ.ശൈലജയുടെ വീട് സ്ഥിതി ചെയ്യുന്നത് മട്ടന്നൂർ നഗരസഭയിലാണ്.
ആദ്യ തിരഞ്ഞെടുപ്പ് വൈകി നടന്ന ഇവിടെ തിരഞ്ഞെടുപ്പിന് രണ്ടു വർഷം കാത്തിരിക്കണം. അതിനാലാണ് മൂന്നാം ഘട്ട വോട്ടെടുപ്പു നടക്കുന്ന 14ന് ശൈലജ ടീച്ചർക്ക് വോട്ടുചെയ്യാൻ സാധിക്കാത്തത്.
പഞ്ചായത്തായിരുന്ന മട്ടന്നൂരിലെ 1991ൽ ഇടതു സർക്കാരാണു നഗരസഭയായി ഉയർത്തിയത്. ആ വർഷം തന്നെ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ വീണ്ടും പഞ്ചായത്തായി മാറ്റി. പിന്നീട് നിയമപോരാട്ടം. ആറു വർഷം ഭരണമോ, ഭരണസമിതിയോ ഇല്ലായിരുന്നു.
പഞ്ചായത്താണോ, നഗരസഭയാണോ എന്നറിയാത്ത അവസ്ഥ. 1996ൽ ഇടതു സർക്കാർ വീണ്ടും വന്നപ്പോൾ ആദ്യ മന്ത്രിസഭയെടുത്ത തീരുമാനം മട്ടന്നൂരിനെ വീണ്ടും നഗരസഭയാക്കണം എന്നതായിരുന്നു. 1997 സെപ്റ്റംബറിൽ ഒറ്റയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ്.
ഭരണസമിതിക്ക് അഞ്ചു വർഷം കാലാവധിയുള്ളതിനാൽ പിന്നീടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മട്ടന്നൂർ ഒറ്റപ്പെടുകയായിരുന്നു. വോട്ടു ചെയ്യാനാകില്ലെങ്കിലും മന്ത്രി കെ.കെ.ശൈലജയും ജില്ലയുടെ മറ്റുഭാഗങ്ങളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങും.
മട്ടന്നൂർ നഗരസഭയിൽ അഞ്ചു വർഷം ഉപാധ്യക്ഷനും അഞ്ചു വർഷം അധ്യക്ഷനുമായിരുന്ന കെ.ഭാസ്കരനാണു കെ.കെ.ശൈലജയുടെ ഭർത്താവ്. 65 വയസ് പിന്നിട്ടതിനാൽ, കോവിഡ് മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം പുറത്തേക്കു പ്രചാരണത്തിനിറങ്ങുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....