തമിഴിലെ പ്രശസ്തരായ ഒൻപതു സംവിധായകർ ഒരുക്കുന്ന ‘നവരസ’ എന്ന ആന്തോളജിയിൽ ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ഭാഗത്തിൽ സൂര്യയും പ്രയാഗയും നായികാനായകന്മാരാകുന്നു.
മുടി നീട്ടിയ ലുക്കിലാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. സൂരരൈ പോട്രിലെ നായികയായ അപർണ ബാലമുരളിക്കു ശേഷം വീണ്ടുമൊരു മലയാള നടി സൂര്യയുടെ നായികയാകുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നാണ് നവരസ നിർമിക്കുന്നത്. കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒമ്പത് വിഷയങ്ങളെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങൾ ഒരുമിച്ചു ചേർത്താണ് നവരസ ഒരുക്കുന്നത്.
അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ.വി. ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് മറ്റു ഭാഗങ്ങൾ സംവിധാനം ചെയ്യുന്നത്.
നടി പാർവ്വതിയും നവരസയിൽ അഭിനയിക്കുന്നുണ്ട്. രതീന്ദ്രന്‍ ആര്‍.പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമായാണ് പാര്‍വതി എത്തുക. .സൂര്യ, സിദ്ദാർഥ് വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണന്‍, അഴകം പെരുമാള്‍, പ്രസന്ന, വിക്രാന്ത്, സിംഹ, രേവതി, നിത്യമേനന്‍, ഐശ്വര്യ രാജേഷ്, പൂര്‍ണ, റിത്വിക തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അഭിനന്ദന്‍ രാമാനുജം, ശ്രേയസ് കൃഷ്ണ, ഹര്‍ഷ്‌വിര്‍ ഒബ്രേയ്, സുജിത്ത് സാരംഗം തുടങ്ങിയ സാേങ്കതിക പ്രവർത്തകരും എ.ആര്‍ റഹ്മാന്‍, ഡി ഇമ്മാന്‍, ഗോവിന്ദ് വസന്ത തുടങ്ങിയ സംഗീതകാരന്മാരും ചിത്രങ്ങളുടെ ഭാഗമാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....