സിനിമാ പ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാമിന്റെ പ്രീ ടീസര്‍ പങ്ക് വെച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെയും സഹോവിലെയും താരത്തിന്റെ വേഷപ്പകര്‍ച്ച ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പ്രി ടീസറില്‍, രാധേശ്യാമിലെ അദ്ദേഹത്തിന്റെ റൊമാന്റിക്ക് നായക പരിവേഷമാണ് ആകര്‍ശനീയമാവുന്നത്. മഞ്ഞു പൊഴിയുന്ന പാതയോരങ്ങളിലൂടെ ചുവന്ന ഓവര്‍ക്കോട്ട് ധരിച്ച് നടക്കുന്ന പ്രഭാസിന്റെ വേറിട്ടൊരു രൂപമാണ് മുപ്പത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പ്രി ടീസറില്‍ കാണാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ 'നിങ്ങളറിയുന്ന നായകന്റെ ഹൃദയം തൊട്ടറിയാനുള്ള സമയമാണ് ഇനി വരുന്നത്' എന്ന വിവരണമാണ് പ്രി ടീസറിനും അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഒരു താരത്തിന്റെ കഥാപാത്രങ്ങളുടെ പൊതു സ്വഭാവത്തെ തന്നെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ആദ്യത്തെ പ്രി ടീസറാണ് രാധേശ്യാമിന്റേത്. ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ ഫെബ്രുവരി പതിനാലിന് പുറത്തിറക്കുമെന്ന സൂചനയും പ്രി ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് https://youtu.be/GGmK2iW9ZgM
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുതല്‍ എല്ലാ സിനിമാ പ്രേമികളും പാന്‍ ഇന്ത്യന്‍ നായകന്‍ പ്രഭാസും പൂജ ഹെഗ്‌ഡെയും താരജോഡികളായെത്തുന്ന റൊമാന്റിക്ക് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വരുന്ന വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങള്‍ പ്രണയത്തിന്റെ അലകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നാണ് പ്രി ടീസറും പ്രഖ്യാപിക്കുന്നത്. പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രമാണ് രാധേശ്യാമെങ്കിലും ഏറെ നാളത്തെ ഇടവേളയ്‌ക്കൊടുവിലാണ് ഒരു റൊമാന്റിക്ക് നായകനായി പ്രഭാസ് ബിഗ് സ്‌ക്രീനിലെത്തുന്നത്. ഏറ്റവും ഒടുവിലായി താരം റൊമാന്റിക്ക് ഹീറോ പരിവേഷത്തിലെത്തിയത് 2010ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ്ങ് എന്ന ചിത്രത്തിലായിരുന്നു. പ്രമുഖ സംവിധായകനായ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം പുറത്തെത്തുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....