News Beyond Headlines

02 Friday
January

‘ഇരുവഴിയെ’; ജെയ്ക്സ് ബിജോയ് സംഗീതം, ഓപ്പറേഷന്‍ ജാവയിലെ ആദ്യ ഗാനം

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയിലെ 'ഇരുവഴിയെ' എന്ന ഗാനം പുറത്തിറങ്ങി. ജേയ്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നവാഗതരായ അലന്‍ ജോയ് മാത്യു, പാര്‍വ്വതി നായര്‍ എന്നിവരാണ് ഇരുവഴിയെ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെയും, ഓപ്പറേഷന്‍ ജാവയുടെ ഫേസ്ബുക്ക് പേജിലും ഗാനം പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 12ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞ് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
കേരള പൊലീസ് കേസുകള്‍ സോള്‍വ് ചെയ്യുന്നതില്‍ ആരേക്കാളും ഒരുപിടി മുന്നിലാണ്. അതുകൊണ്ടാണ് മലയാളികളായ കേരളത്തിലെ സൈബര്‍ സെല്ല് കേസുകള്‍ സോള്‍വ് ചെയ്യുന്ന സിനിമ ചെയ്തതെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി റിപ്പോര്‍ട്ടര്‍ ടിവിയുടെ ശേഷം വെള്ളിത്തിരയില്‍ എന്ന പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.സിനിമയുടെ ഭാഗമാവണമെന്ന എത്രയോ നാളത്തെ ആഗ്രഹമാണ് ഓപ്പറേഷന്‍ ജാവ. തുടക്കത്തില്‍ സ്വയം നിര്‍മ്മിക്കാം എന്ന് കരുതിയെങ്കില്‍ എഴുതി കഴിഞ്ഞപ്പോള്‍ ശരിയാവില്ലെന്ന് മനസിലായി. ലോക്ഡൗണിന് മുമ്പ് തന്നെ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പക്ഷെ തീയറ്റര്‍ തുറക്കുന്നതിലെ അനിശ്ചിതത്വം ടെന്‍ഷന്‍ ഉണ്ടാക്കിയിരുന്നുവെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.
വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയാണ് ചിത്രം നിര്‍മ്മിച്ചത്. എഡിറ്റര്‍ നിഷാദ് യൂസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ഉദയ് രാമചന്ദ്രന്‍, കല ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍, സ്റ്റില്‍സ് ഫിറോസ് കെ ജയേഷ്, പരസ്യക്കല യെല്ലോ ടൂത്ത്, കോ ഡയറക്ടര്‍ സുധി മാഡിസണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാത്യൂസ് തോമസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ ദിലീപ് എടപ്പറ്റ കാസ്റ്റിങ് ഡയറക്ടര്‍- അബു വളയംകുളം എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....