News Beyond Headlines

02 Friday
January

അര്‍ധനഗ്‌നയായി ഗണപതിയുടെ ലോക്കറ്റ് ധരിച്ച് റിഹാന; ഹിന്ദു ദൈവത്തെ കളിയാക്കിയെന്ന് ആരോപണം

വിഖ്യാത പോപ് സ്റ്റാര്‍ റിഹാനയ്ക്കെതിരെ വീണ്ടും ആരോപണവുമായി സംഘപരിവാര്‍ അനുകൂലികള്‍. റിഹാന അര്‍ധനഗ്‌നയായി ഹിന്ദു ദൈവമായ ഗണപതിയുടെ ലോക്കറ്റ് ധരിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ റിഹാന ഹിന്ദു ദൈവങ്ങളെ കളിയാക്കുകയാണെന്ന ആരോപണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
റിഹാന രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് കുറച്ചു ദിവസത്തിനുള്ളിലാണ് ഈ പുതിയ ഫോട്ടോ ഷൂട്ട് ചിത്രം പുറത്തുവരുന്നത്. റിഹാന ട്വിറ്ററിന് പുറമെ ഇന്‍സ്റ്റഗ്രാമിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് റിഹാനയ്ക്കെതിരായി ട്വീറ്റ് ചെയ്തിരിക്കുന്നത്. റിഹാന മനപ്പൂര്‍വ്വം ഹിന്ദു മത വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തോട് റിഹാനയ്ക്ക് യാതൊരു ബഹുമാനവുമില്ലെന്നാണ് ചിത്രം തെളിയിക്കുന്നത് എന്നിങ്ങനെ പോസ്റ്റിന് താഴെ നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം തീവ്ര വലത് സംഘടനയായ ഹിന്ദു വേള്‍ഡ് കൗണ്‍സില്‍ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിച്ചതിന് ഫേസ്ബുക്കിനും, ട്വിറ്ററിനും എതിരായ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. റിഹാനയുടെ സമൂഹ മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഹിന്ദു വേള്‍ഡ് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ റിഹാന ഇതിന് മുമ്പും ഗണപതിയുടെ രൂപത്തിലുള്ള ഡൈമണ്ട് ലോക്ക്റ്റ് ധരിച്ചിട്ടുണ്ട്. 2019ല്‍ ലാവെന്റര്‍ നിറത്തിലുള്ള വേഷം ധരിച്ച് താരം ഇതേ ലോക്കറ്റ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ റിഹാനയുടെ ഗോഡ് ഡോട്ടറായ മെജസ്റ്റിയുടെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിന് പോയപ്പോഴാണ് ഈ ലോക്കറ്റ് ധരിച്ചിരുന്നത്. പുതിയ ഫോട്ടോ ഷൂട്ടില്‍ റിഹാന ധരിച്ചിരിക്കുന്ന വേഷവും ലാവെന്റര്‍ നിറത്തിലുള്ളതാണ്. അതിനാലായിരിക്കാം താരം ഈ ലോക്കറ്റ് ധരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചത് മുതലാണ് റിഹാന സംഘപരിവാറിന്റെ ശത്രുവായി മാറുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിലക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചു കൊണ്ടാണ് റിഹാന 'ഇതിനെ കുറിച്ചെന്താണ് ആരും ഒന്നും സംസാരിക്കാത്തത്' എന്ന് ട്വീറ്റ് ചെയ്തത്. ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേരാണ് ടീറ്റ് റീ ട്വീറ്റ് ചെയ്തത്. റിഹാനയുടെ ഒരൊറ്റ് ട്വീറ്റു കൊണ്ട് രാജ്യത്തെ കര്‍ഷക സമരം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
പിന്നീട് ഗ്രെറ്റ് തുന്‍ബെര്‍ഗ് എന്ന പരിസ്ഥിതി പ്രവര്‍ത്തക, യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് എന്നിങ്ങനെ നിരവധി പ്രമുഖരാണ് കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ബോളിവുഡ് താരം കങ്കണ റണാവത്താണ് ആദ്യമായി റിഹാനയെ വിമര്‍ശിച്ചത്. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ടൂല്‍ക്കര്‍ അടക്കം നിരവധി പ്രമുഖര്‍ റിഹാനയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തു നിന്നുളളവര്‍ ഇടപെടേണ്ട ആവശ്യമില്ലെന്നായിരുന്നു ഇവരുടെ അഭിപ്രായം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....