News Beyond Headlines

25 Saturday
April

ഭര്‍ത്താവ് അശ്ലീലചിത്രങ്ങള്‍ക്ക് അടിമ, കോള്‍ഗേള്‍സിനായി പണം പൊടിക്കുന്നു; ഉപദ്രവം പതിവെന്ന് യുവതി

അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് യുവതിയുടെ പരാതി. ബെംഗളൂരു ജയനഗര്‍ സ്വദേശിയായ 36-കാരിയാണ് ഭര്‍ത്താവിനെതിരേ ബെംഗളൂരു ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം ബസവനഗുഡി വനിതാ പോലീസ് ഭര്‍ത്താവിനെതിരേ കേസെടുത്തു. 2019 നവംബറിലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഭര്‍ത്താവ് അശ്ലീലചിത്രങ്ങള്‍ക്ക് അടിമയാണെന്നും ഇതിനെ എതിര്‍ത്തപ്പോള്‍ ഉപദ്രവം ആരംഭിച്ചെന്നുമാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്ക് അടിമയായിരിക്കുകയാണ്. മാത്രമല്ല, രാത്രി വൈകുംവരെ ഓണ്‍ലൈനില്‍ കോള്‍ ഗേള്‍സുമായി ചാറ്റിങ്ങുമുണ്ട്. ഈ പെണ്‍കുട്ടികള്‍ക്കായി ധാരാളം പണമാണ് ചിലവഴിക്കുന്നത്. നിരവധി അശ്ലീല വെബ്സൈറ്റുകളും പണം നല്‍കി സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ തന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ട കോള്‍ ഗേള്‍സിന് അയച്ചുനല്‍കിയെന്നും പരാതിയില്‍ പറയുന്നു. വ്യാജ വിവരങ്ങള്‍ നല്‍കി മാട്രിമോണിയല്‍ വെബ്സൈറ്റില്‍ ഭര്‍ത്താവ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നുണ്ട്. വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് പറഞ്ഞാണ് മാട്രിമോണിയല്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതെല്ലാം ഭര്‍ത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു അവസരം കൂടി നല്‍കാനാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഇതിനെ എതിര്‍ത്തപ്പോള്‍ ഉപദ്രവിച്ചെന്നും യുവതി പറയുന്നു. മാത്രമല്ല, ഇതിന്റെ പേരില്‍ പഴകിയ ഭക്ഷണമാണ് തനിക്ക് കഴിക്കാന്‍ നല്‍കുന്നതെന്നും കുടുംബത്തിലെ പല ചടങ്ങുകളില്‍നിന്നും തന്നെ മാറ്റിനിര്‍ത്തിയതായും പരാതിയിലുണ്ട്. ഭര്‍ത്താവിന്റെ ഉപദ്രവത്തിന് ഭര്‍തൃമാതാപിതാക്കളുടെ പിന്തുണയുണ്ടെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....