മരക്കാര്‍ എന്ന സിനിമ ഒടിടി റിലീസ് ചെയ്താല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് എറണാകുളം ഷേണായീസ് തിയേറ്റര്‍ ഉടമ സുരേഷ് ഷേണായ്. ഒടിടിയിലും തിയേറ്ററിലും ഒന്നിച്ച് റിലീസ് ചെയ്യാനുള്ള പ്രവണത തിയേറ്ററുകാരുടെ അന്ത്യമാണ് എന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഷേണായ്. സുരേഷ് ഷേണായിയുടെ വാക്കുകള്‍: ഒരിക്കലും മരക്കാര്‍ പ്രദര്‍ശിപ്പിക്കില്ല. എന്തുകൊണ്ടെന്ന് വെച്ചാല്‍ ഈ ഒടിടിയിലും സിനിമ തിയേറ്ററിലെ ഒന്നിച്ച് റിലീസ് ചെയ്യുന്ന പ്രക്രിയ ഞങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കാരണം മരക്കാര്‍ 12 മണിക്ക് ഒടിടിയില്‍ ഇറങ്ങിയാല്‍ ആറ് മണിയുമാകുമ്പോള്‍ വ്യാജന്‍ ഇറങ്ങും ടെലിഗ്രാമില്‍. എല്ലാവരും കാണുകയും ചെയ്യും. തിയേറ്ററില്‍ വരാന്‍ ആരും ഉണ്ടാവുകയുമില്ല. ഇത് തിയേറ്ററുകാരുടെ അന്ത്യമായാണ് ഞങ്ങള്‍ കാണുന്നത്. അതില്‍ വേറെ സംശയം ഒന്നും വേണ്ട. ഒരു സാധനം ഫ്രീ ആയി കിട്ടുമ്പോള്‍ എന്തിന് ആളുകള്‍ തിയേറ്ററില്‍ കാശ് മുടക്കി വരണം. അതേസമയം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ മരക്കാര്‍ തിയേറ്ററിലെ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തുടരുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള നാല്‍പതോളം തിയറ്ററുകള്‍ക്ക് പുറമേ സര്‍ക്കാര്‍ തിയറ്ററുകള്‍, നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ എന്നിവയ്ക്ക് പുറമെ ഉടമകളുടെയും നേതൃത്വത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നത് എന്നാണ് വിവരം. ആന്റണി പെരുമ്പാവൂരിന്റെ നീക്കത്തിന് നിര്‍മ്മാതാക്കളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയുടെയും പൂര്‍ണപിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് കാണാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യമാണ് ആന്റണി പെരുമ്പാവൂരിന് ഉള്ളത് എന്നാണ് വിവരം. ഇക്കാര്യം ഫാന്‍സ് അസോസിയേഷനും തീയറ്ററില്‍ സിനിമ കാണാനും ആഗ്രഹമുള്ളവര്‍ക്കും സൗകര്യം നല്‍കുകയാണ് നീക്കത്തിന് പിന്നില്‍ എന്നാണ് ആന്റണി പെരുമ്പാവൂര്‍ ഉയര്‍ത്തുന്ന വാദം. ഇത്തരത്തില്‍ പത്തുദിവസം സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. നിബന്ധനകള്‍ ഇല്ലാതെയാണ് സിനിമ പ്രദര്‍ശനത്തിന് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ള തിയറ്റര്‍ ഉടമകളും തീരുമാനത്തെ സ്വാഗതം ചെയ്തു. തന്റെ തിയേറ്ററുകള്‍ ഉള്‍പ്പെടെ മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് നല്‍കുമെന്ന് ലിബര്‍ട്ടി ബഷീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. അതേസമയം, ആന്റണി പെരുമ്പാവൂരിന്റെ നിലപാടിനെതിരെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് എത്തി. ഒടിടിയില്‍ റിലീസ് ചെയ്യുന്ന സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യില്ല എന്നാണ് സംഘടനയുടെ തീരുമാനമെന്നും സംഘടനയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....