പത്തൊന്‍പതാം നൂറ്റാണ്ടിന്റെ' പതിമൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായകന്‍ വിനയന്‍. രാമുവാണ് തിരുവിതാംകൂര്‍ ദിവാന്റെ കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്നും അടുത്ത വര്‍ഷം വിഷുവിന് ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്; പത്തൊന്‍പതാം നുറ്റാണ്ടിന്റെ പതിമുന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ തിരുവിതാംകൂര്‍ ദിവാന്റേതാണ്. നടന്‍ രാമുവാണ് ദിവാന്റെ കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നത്. രാജഭരണകാലത്ത് പ്രധാനമന്ത്രിയുടെ പദവിയിലുള്ള ഭരണാധികാരി ആയിരുന്നു ദിവാന്‍. അറുമുഖം പിള്ള ആയിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന്‍ (1729). ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കാലഘട്ടത്തില്‍ മാധവ റാവുവും ശേഷയ്യയുമായിരുന്നു പേരെടുത്ത രണ്ടു ദിവാന്‍മാര്‍. അയിത്തത്തിനും തൊട്ടു കൂടായ്മക്കുമെതിരെ അധസ്ഥിതര്‍ക്കുവേണ്ടി പോരാടിയതിന് ഉന്നതരായ ഉദ്യോഗസ്ഥരും നാടുവാഴികളും ചേര്‍ന്ന് വേലായുധനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെ അതിനോട് അനുകൂലിക്കാനോ എതിര്‍ക്കാനോ പറ്റാത്ത ദിവാന്റെ മാനസികാവസ്ഥ രാമു എന്ന നടന്‍ തന്‍മയത്വത്തോടെ കൈകാര്യം ചെയ്തു. ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ക്ലൈമാക്സ് ഷുട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം വിഷുച്ചിത്രമായി തീയറ്ററുകളില്‍ പത്തൊന്‍പതാം നൂറ്റാണ്ട് എത്തും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....