നവാഗതനായ അനീഷ് വി എ സംവിധാനം ചെയ്യുന്ന ചിത്രം 'വിഡ്ഢികളുടെ മാഷ്' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നടി ശാരി, പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്‍ എം ബാദുഷ, ദേവ് മോഹന്‍, വിഷ്ണു ഗോവിന്ദന്‍, ബിലഹരി, സുരഭി ലക്ഷ്മി, വികെ പ്രകാശ്, പ്രജേഷ് സെന്‍, അഞ്ജലി നായര്‍ എന്നിവര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്. ദിലീപ് മോഹന്‍, അഞ്ചലി നായര്‍, ശാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപ് മോഹന്‍ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തില്‍ മണിയന്‍പിള്ള രാജു, അനീഷ് ഗോപാല്‍, തമിഴ് നടന്‍ മനോബാല, മണികണ്ഠന്‍ പട്ടാമ്പി (മറിമായം), സുനില്‍ സുഖദ, നിര്‍മ്മല്‍ പാലാഴി, രാജേഷ് പറവൂര്‍ എന്നീ താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ അഖില്‍ സി ജെ , സ്റ്റീവ്, ദിവിന്‍ പ്രഭാകര്‍, ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും അണിനിരക്കുന്നു. ബിജി ബാല്‍ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ പാടിയിരിക്കുന്നത് കെഎസ് ചിത്രയും സൂരജ് സന്തോഷുമാണ്. മാഫിയ ശശി സംഘട്ടനം ഒരുക്കിയിരുന്നു. നര്‍മ്മവും ആക്ഷേപ ഹാസ്യവും ഒത്തിണങ്ങിയ ചിത്രം ബാംഗ്ലൂരിലെ പ്രൊഡക്ഷന്‍ കമ്പനിയായ ബ്ലാക്ക് ബെഞ്ചേഴ്സ് ഡ്രാമയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ശരിയായ അധ്യാപനം, ഒരു അധ്യാപകന്റെ ജീവിതത്തിലൂടെ വരച്ചു കാട്ടാന്‍ ചിത്രം ശ്രമിച്ചിട്ടുണ്ട്. പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൗഹൃദങ്ങളും ചിത്രത്തില്‍ കാണാന്‍ സാധിക്കുമെന്ന് ശാരി ആഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....