നിവിന്‍ പോളി നായകനായെത്തിയ പുതിയ ചിത്രം കനകം കാമിനി കലഹത്തെ പ്രശംസിച്ച് സംവിധായകന് രഞ്ജിത്ത്. ചിത്രത്തിലെ താരങ്ങള്‍ എല്ലാം ഏറ്റവും മികച്ച രീതിയിലാണ് അഭിയനയിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. രതീഷ് ബാലകൃഷ്ണ പൊതുവാളിനെ പോലുള്ള ചെറുപ്പക്കാരുടെ ഈ ശ്രമങ്ങളെ അംഗീകരിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്തിന്റെ വാക്കുകള്‍: ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ സ്വീകാര്യത ലഭിച്ച സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്. അദ്ദേഹത്തിന്റെ പുതിയ സിനിമ റിലീസ് ചെയ്തു. സത്യത്തില്‍ ഞാന്‍ ഈ സിനിമ കാണുവാന്‍ വൈകുമായിരുന്നു. എന്റെ ഇളയ മകനാണ് അച്ഛന് ഈ സിനിമ കാണണം എന്ന് ആവശ്യപ്പെട്ടത്. ചില സിനിമകള്‍ നമ്മോടൊപ്പം ദിവസങ്ങള്‍ സഞ്ചരിക്കുന്ന അവസ്ഥ ഉണ്ടാകും. ആ അവസ്ഥ കനകം കാമിനി കലഹത്തില്‍ ഉണ്ടായി എന്നുള്ളത് യാഥാര്‍ഥ്യം. ഇതിനകം പ്രേക്ഷകര്‍ സ്വീകരിച്ച ഒരു സിനിമയെക്കുറിച്ചാണ് ഞാന്‍ പറയുന്നത് എന്ന് അറിയാം. എങ്കിലും പറയാതെ വയ്യ. രതീഷിനെ പോലുളള ചെറുപ്പക്കാരുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. ആന്റണ്‍ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ചിത്രത്തിന്റെ അവതരണ ശൈലി. അഭിനയിച്ച എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്. നിവിന്‍ പോളിയ്ക്കും അഭിനന്ദനങ്ങള്‍. നിവിനും രതീഷിനും എല്ലാവര്ക്കും എന്റെ അനുമോദനങ്ങളും ആശംസകളും. കനകം കാമിനി കലഹം നവംബര്‍ 12ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്. രതീഷ് ബാലകൃഷ്ണ പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്,വിന്‍സി അലോഷ്യസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന് കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....