അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 'സൂര്യവന്‍ശി'യിലെ മുസ്ലീം വിരുദ്ധതയെ ന്യായീകരിച്ച് സംവിധായകന്‍ രോഹിത് ഷെട്ടി. തന്റെ മൂന്ന് സിനിമകളിലെയും വില്ലന്‍ കഥാപാത്രങ്ങള്‍ ഹിന്ദുക്കളായിരുന്നുവെന്നും, അത് എന്തുകൊണ്ടാണ് വിവാദമാകാത്തതെന്ന് സംവിധായകന്‍ ചോദിച്ചു. മതത്തെക്കുറിച്ച് സംസാരിക്കുന്നെങ്കില്‍ അത് അവരുടെ ചിന്താഗതിയുടെ പ്രശ്നമാണെന്നും രോഹിത് ഷെട്ടി ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രോഹിത് ഷെട്ടിയുടെ വാക്കുകള്‍; 'എന്റെ മൂന്ന് സിനിമകളിലെയും വില്ലന്‍ കഥാപാത്രങ്ങള്‍ ഹിന്ദുക്കളായിരുന്നു. അത് എന്തുകൊണ്ടാണ് വിവാദമാകാത്തത്?. പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദിയെ ചിത്രീകരിക്കുമ്പോള്‍ അയാളുടെ മതം എന്തായിരിക്കും. സിനിമയില്‍ ഒരാളുടെയും മതത്തെക്കുറിച്ച് സംസാരിക്കുന്നില്ല. 'ബാഡ് മുസ്ലീംസ്' എന്ന ചിന്താഗതി പ്രചരിപ്പിക്കുന്നത് ചില സവര്‍ണ ഹിന്ദുക്കളാണെന്ന് ചില വാര്‍ത്തകളില്‍ ഞാന്‍ കണ്ടു. അത് തെറ്റാണ്. സൂര്യവന്‍ഷിയുടെ നിര്‍മ്മാണത്തില്‍ ജാതിയെകുറിച്ചോ മതത്തെക്കുറിച്ചോ ഞങ്ങള്‍ സംസാരിച്ചിട്ടില്ല. സിനിമയില്‍ അത് പറയാന്‍ ശ്രമിച്ചിട്ടില്ലെങ്കില്‍ പിന്നെങ്ങനെയാണ് ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത്. നല്ല മനുഷ്യനും മോശം മനുഷ്യനും എന്നത് അവരുടെ മതവുമായി ബന്ധപ്പെടുത്തുന്നത് എന്തുകൊണ്ടാണ്. ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ചത് തെറ്റായിരുന്നെങ്കില്‍ എല്ലാവരും അതേക്കുറിച്ച് സംസാരിക്കുമായിരുന്നു. എന്നാല്‍ ചിലര്‍ മാത്രമാണ് അതെക്കുറിച്ച് സംസാരിച്ചത്. അങ്ങനെയെങ്കില്‍ അത് അവരുടെ ചിന്താഗതിയുടെ പ്രശ്നമാണ്. അത് തിരുത്തേണ്ടത് അവരാണ്'.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....