അക്ഷയ്കുമാര്‍, ധനുഷ്, സാറ അലിഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'അദ്രങ്കി രേ' സിനിമയുടെ ട്രെയ്ലര്‍ പുറത്ത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടത് റിങ്കു, സജാദ്, വിഷ്ണു എന്നീ മൂന്ന് കഥാപാത്രങ്ങളെ മുന്‍ നിര്‍ത്തിയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. റിങ്കുവിനെ സാറ അലിഖാനും, സജാദിനെ അക്ഷയ്കുമാറും, വിഷ്ണുവിനെ ധനുഷുമാണ് അവതരിപ്പിക്കുന്നത്. വിഷ്ണുവിന്റെ കുടുംബം റിങ്കു എന്ന പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നു. എന്നാല്‍ വിവാഹത്തില്‍ തൃപ്തരല്ലെന്ന് മനസ്സിലാക്കിയതോടെ ഇരുവരും ഡല്‍ഹിയില്‍ എത്തിയാല്‍ പിരിയാന്‍ തീരുമാനിക്കുന്നു. ഒടുവില്‍ വിഷ്ണുവും റിങ്കുവും പ്രണയത്തിലാകുന്നു. എന്നാല്‍ അക്ഷയ് അവതരിപ്പിച്ച സജാദ് ട്വിസ്റ്റുമായെത്തുന്നു. റിങ്കുവും സജാദും ദീര്‍ഘകാലമായി പ്രണയിക്കുന്നവരാണ്. അത്തരത്തിലൊരു ത്രീകോണ പ്രണയകഥയാണ് ട്രെയ്ലറില്‍ നിന്നും വ്യക്തമാകുന്നത്. ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍ റായ് എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം പങ്കജ് കുമാര്‍, എഡിറ്റിംഗ് ഹേമല്‍ കോത്താരി, സംഗീതം എ ആര്‍ റഹ്മാന്‍. അതേസമയം, തിയറ്ററുകള്‍ തുറന്നതിനു ശേഷമുള്ള അക്ഷയ് കുമാറിന്റെയും ധനുഷിന്റെയും ആദ്യ ഒടിടി റിലീസ് ചിത്രമാണ് അതിരംഗീ രേ. ലക്ഷ്മി ആയിരുന്നു അക്ഷയ് കുമാറിന്റെ അവസാന ഒടിടി റിലീസ്. ധനുഷിന്റെ ജഗമേ തന്തിരം നെറ്റ്ഫല്‍ക്സ് റിലീസ് ആയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....