വണ്ണിന് ശേഷം വീണ്ടും മമ്മൂട്ടി ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നതായി സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. മമ്മൂട്ടിയോട് രണ്ട് കഥകള്‍ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹത്തിന് ഇഷ്ടമാകുന്ന കഥ ആദ്യം ചെയ്യുമെന്ന് സന്തോഷ് പറയുന്നു. ഇരു തിരക്കഥകളും ഫീല്‍ഗുഡാണ്. എന്നാല്‍ അല്‍പ്പം മാസ്സ് എലമെന്റ്‌സും ഉണ്ടായിരിക്കും. എല്ലാവര്‍ക്കും ഇഷ്ടമുള്ള മമ്മൂട്ടിയെ തിരിച്ചു കൊണ്ടുവരാനാണ് തന്റെ ആഗ്രഹം എന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു. സന്തോഷ് വിശ്വനാഥിന്റെ വാക്കുകള്‍: അടുത്ത സിനിമ മമ്മൂക്കയ്ക്കൊപ്പമാണ്. കഥ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഒരു വലിയ പ്രൊഡക്ഷന്‍ ഹൗസായിരിക്കും ചിത്രം നിര്‍മ്മിക്കുക. മമ്മൂക്കയെവെച്ച് ലോഞ്ച് ചെയ്യാനുള്ള പ്ലാനാണ്. നിലവില്‍ രണ്ട് കഥകളുമായാണ് മമ്മൂക്കയെ സമീപിച്ചിരിക്കുന്നത്. അതില്‍ ഏത് ആദ്യം ചെയ്യണം എന്ന് മമ്മൂക്കയാണ് തീരുമാനിക്കേണ്ടത്. രണ്ടു കഥകള്‍ക്കും രണ്ടു തിരക്കഥാകൃത്തുക്കളാണ്. രണ്ടും മമ്മൂക്കയ്ക്ക് ഇഷ്ടമായിട്ടുണ്ട്. മമ്മൂക്ക ഏത് ആദ്യം ചെയ്യണം എന്ന് പറയുന്നു, അത് ചെയ്യും. വണ്ണില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും അടുത്ത ചിത്രം. നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ആ പഴയ മമ്മൂക്കയെ തിരിച്ചു കൊണ്ടുവരാനാണ് എന്റെ ആഗ്രഹം. രണ്ട് തിരക്കഥകള്‍ക്കും മമ്മൂക്ക അല്ലാതെ മറ്റൊരാളെ മനസ്സില്‍ കാണുന്നില്ല. രണ്ട് സിനിമകളും ഫീല്‍ഗുഡാണ്. അതിനൊപ്പം തന്നെ അല്‍പ്പം മാസ്സും ഉണ്ടാകും. വണ്ണിന്റെ ചിത്രീകരണ സമയം മുതല്‍ മമ്മൂക്കയ്ക്കൊപ്പം അടുത്ത സിനിമ ചെയ്യണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. അന്ന് മുതല്‍ അത്തരം ഒരു തിരക്കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ആ അന്വേഷണം ഈ തിരക്കഥകളില്‍ എത്തിച്ചേരുകയായിരുന്നു. അതില്‍ ഒരു കഥ തികച്ചും യാദര്‍ശ്ചികമായി എന്റെ മുന്നില്‍ വന്നുപ്പെട്ടതാണ്. ന്യൂഇയര്‍ ആകുമ്പോഴേക്കും ചിത്രം അന്നൗന്‍സ് ചെയ്യും. ഒരു പുതിയ വര്‍ഷം അതിമനോഹരമാകട്ടെ എന്ന ആഗ്രഹത്തോടെയാണ് ആരംഭിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....