കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ മാത്രം മാറ്റിനിര്‍ത്തിയാല്‍ തിയേറ്ററില്‍ നടമാടാനിരിക്കുന്നത് നൂറിലേറെ ചിത്രങ്ങളാണ്. സെന്‍സറിങ് പൂര്‍ത്തിയായി സിനിമകള്‍ പ്രദര്‍ശനത്തിന് കാത്തിരിക്കുമ്പോള്‍ ഈ മാസം സിനിമകളെ മുന്നില്‍ നിന്ന് നയിക്കാന്‍ പോകുന്നത് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'മാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മരക്കാര്‍ തീയേറ്ററുകളില്‍ എത്തുന്നതോടെ ഒരു തിയേറ്റര്‍ ഉത്സവത്തിന് കൂടി തിരികൊളുത്തുകയാണ്. മരക്കാരിനു പിന്നാലെ ഈ മാസം മുതല്‍ സിനിമകളുടെ ഒരു തള്ളിക്കയറ്റം തന്നെയാണ് ഉണ്ടാകാന്‍ പോകുന്നത്. കോവിഡ് സ്ഥിതി മാറ്റിനിര്‍ത്തിയിരുന്നെങ്കില്‍ ഒരു ദിവസം തന്നെ രണ്ടും മൂന്നും തിയേറ്റര്‍ റിലീസുകള്‍ക്ക് മലയാളികള്‍ സാക്ഷ്യം വഹിക്കേണ്ടി വന്നേനെ. അത്തരത്തില്‍ സെന്‍സറിങ് പൂര്‍ത്തിയാക്കിയ 100 ലേറെ ചിത്രങ്ങള്‍ ആണ് ബിഗ് സ്‌ക്രീനും പ്രതീക്ഷിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ കാണികളിലെത്തിയെങ്കിലും ഇനിയും അനവധിയാണ് പ്രേക്ഷകരെ കാത്തിരിക്കുന്ന സിനിമകള്‍. വലിയൊരു ശതമാനം മലയാള സിനിമകളും തിയറ്ററുകളില്‍ എത്താന്‍ തന്നെയാണ് സാധ്യത. ഇപ്പോള്‍ തന്നെ ഡിസംബര്‍ മുതല്‍ അടുത്ത മൂന്നു മാസത്തേക്കുള്ള സിനിമകള്‍ ചാര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇത് കൂടാതെയുള്ള നിരവധി ചെറു സിനിമകളുടെയും റിലീസ് തീയതി മാറ്റി വച്ചു. നവംബര്‍ 26 നു റിലീസ് പ്രഖ്യാപിച്ചിരുന്ന 'സുമേഷ് ആന്‍ഡ് രമേഷ്' പ്രദര്‍ശനം വൈകിപ്പിക്കുന്നതും വേണ്ടത്ര സ്‌ക്രീനുകള്‍ ലഭിക്കാത്തതിനാലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാത്തതുകൊണ്ട് തന്നെ തിയറ്ററുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണു പ്രവേശനം. അതുകൊണ്ട് ഈ സാഹചര്യത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചാലും കൂടുതല്‍ സ്‌ക്രീനുകള്‍ കിട്ടിയില്ലെങ്കില്‍ സാമ്പത്തിക ലാഭത്തിനുള്ള സാധ്യത അവിടെ ഇല്ലാതാകും. മരക്കാരിനു പിന്നാലെ ഡിസംബര്‍ 3 നു കുഞ്ചാക്കോ ബോബന്‍ നായകനായ 'ഭീമന്റെ വഴി' റിലീസ് ചെയ്യും. ഡിസംബര്‍ 23ന് ടിനു പാപ്പച്ചന്‍-ആന്റണി വര്‍ഗീസ് ടീമിന്റെ അജഗജാന്തരം, പ്രണവ് മോഹന്‍ലാല്‍ - വിനീത് ശ്രീനിവാസന്‍ ചിത്രം 'ഹൃദയം' ജനുവരിയില്‍ തിയറ്ററുകളിലെത്തും. മോഹന്‍ലാല്‍ - ബി.ഉണ്ണിക്കൃഷ്ണന്‍ ടീമിന്റെ 'ആറാട്ട്' ഫെബ്രുവരിയില്‍ ഉണ്ടാകും. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമയാണ് 'പുഴു'. നവാഗത സംവിധായകയായ റത്തീന ശര്‍ഷാദിന്റെ ചിത്രത്തില്‍ ഹര്‍ഷാദ്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിട്ടയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസും ജോര്‍ജ്ജിന്റെ സെല്ലുലോയ്ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'പുഴു' സിനിമായെ കുറിച്ച് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചിരുന്നു. സിനിമയുടെ റിലീസ് ഈ 2022ല്‍ തന്നെയുണ്ടാകുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ ഒറ്റ ഗെറ്റപ്പില്‍ തന്നെ വിജയം ഉറപ്പിച്ച സിനിമയാണ് 'ഭീഷ്മ പര്‍വ്വം'. അമല്‍ നീരദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ മലയാളികളെ ഞെട്ടിക്കുന്നതായിരുന്നു. 'ബിലാലി'ന് മുന്‍പ് എത്താന്‍ പോകുന്ന ഈ ചിത്രം വെറുമൊരു തട്ടിക്കൂട്ട് ചിത്രമാകില്ല എന്ന് ഉറച്ചു വിശ്വസിക്കുകയാണ് ആരാധകര്‍. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടി വളര്‍ത്തിയ ചിത്രത്തിന് ആരാധകര്‍ ഏറെയായിരുന്നുവെങ്കിലും ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു മമ്മൂട്ടിയുടെ പുതിയ മാറ്റം. സൗബിന്‍ ഷഹീര്‍ ശ്രീനാഥ് ഭാസി , ഷൈന്‍ ടോം ചാക്കോ, ലെന, വീണ നന്ദകുമാര്‍, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. കോവിഡ് പ്രതിസന്ധി ഒന്നുകൊണ്ട് മാത്രം ഇപ്പോഴും തിരശ്ശീലയിലേക്ക് ഈ വര്‍ഷം എത്താന്‍ സാധിക്കാതെ പോയ ചിത്രമാണ് 'ബിലാല്‍'. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് ബിലാല്‍ ആണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സ്റ്റെലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ രണ്ടാംവരവ് എന്തുകൊണ്ട് വൈകുന്നു എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്. ബിലാല്‍ ചിത്രീകരണം പൂര്‍ത്തിയായി എത്രയും പെട്ടെന്ന് തിയേറ്ററുകളില്‍ എത്തും എന്ന പ്രതീക്ഷയിലാണ് ഓരോ മമ്മൂട്ടി ആരാധകനും. ജോജു ജോര്‍ജ് നായകനാകുന്ന ചിത്രമാണ് പീസ് (Peace). സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നവാഗതനായ സന്‍ഫീര്‍.കെ ആണ് ചിത്രത്തിന്റെ സംവിധാനം. പീസ് എന്ന സിനിമയുടെ ചിത്രീകരണം നവംബര്‍ 16ന് തൊടുപുഴയില്‍ വച്ച് ആരംഭിച്ചിരുന്നു. ജോജു ജോര്‍ജിന്റെ നായക വേഷങ്ങളില്‍ ശ്രദ്ധേയമായ മറ്റൊരു ചിത്രം കൂടിയാകും 'പീസ്' എന്നതില്‍ സംശയമില്ല. സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കഥാ, തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാലാണ്. ടോവിനോ മൂന്നു വേഷങ്ങളില്‍ എത്തുന്ന ചിത്രം മറ്റൊരു ബിഗ് ബജറ്റ് സിനിമ കൂടിയാണ്. ഈ വര്‍ഷം റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ഇപ്പോള്‍ 2022ലേക്ക് നീട്ടിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ മികച്ച പ്രചാരം നേടിയിരുന്നു. പൃഥ്വിരാജ് സുകുമാരനും, ജയസൂര്യയും നായകന്മാരായി എത്തുന്ന 'മെയ്ഫ്‌ലവര്‍' (2022 ജനുവരി 2), മമ്മൂട്ടി ചിത്രം അമീര്‍ (2022 ജനുവരി 3), നിവിന്‍പോളി ചിത്രം ഗൗരി( 2022 ജനുവരി 11), തുടങ്ങി നിരവധി താരനിരകളുള്ള ചിത്രങ്ങളാണ് വരും ദിവസങ്ങളില്‍ തിയേറ്റര്‍ അരങ്ങു തകര്‍ക്കാന്‍ പോകുന്നത്. ആദ്യ ലോക്ഡൗണിനു ശേഷം ജനുവരിയില്‍ തിയറ്ററുകള്‍ തുറന്നപ്പോള്‍ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തില്‍ മുന്‍ഗണനാക്രമം തയാറാക്കിയാണു സിനിമകള്‍ റിലീസ് ചെയ്തത്. എന്നാല്‍, ഇപ്രാവശ്യം അത്തരം ക്രമീകരണങ്ങളൊന്നും തന്നെ ഇല്ല. പല മാനദണ്ഡങ്ങളും പരിഗണിച്ച ശേഷം തയാറാക്കിയ പട്ടിക പ്രകാരമായിരുന്നു റിലീസുകള്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'കുറുപ്പും' സുരേഷ് ഗോപി ചിത്രം 'കാവല്‍' ഇപ്പോഴും നേടുന്നത് മികച്ച പ്രതികരണം തന്നെയാണ്. ഇതിനിടെ, ജാനേമന്‍, ആഹാ, എല്ലാം ശരിയാകും തുടങ്ങിയ ചിത്രങ്ങളും റിലീസ് ചെയ്തതോടെ, വലിയ ആഘോഷമാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. കേരളത്തില്‍ 600 ലേറെ സ്‌ക്രീനുകളില്‍ മരക്കാര്‍ നാളെ എത്തുമ്പോള്‍ ബിഗ് സ്‌ക്രീനില്‍ 'മരക്കാര്‍' ആസ്വദിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണു ആരാധകരും. ഒട്ടെല്ലാ തിയറ്ററുകളിലും ലാല്‍ ഫാന്‍സിനായി പ്രത്യേക ഷോകള്‍ ഒരുക്കിയിട്ടുണ്ട്. കൂറ്റന്‍ കട്ടൗട്ടുകളും തിയറ്ററുകള്‍ക്കു മുന്നില്‍ നിരന്നു കഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....