തെറി വിറ്റ് കാശാക്കാനല്ല 'ചുരുളി' എന്ന സിനിമ എടുത്തതെന്നും ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങള്‍ എന്നും നടന്‍ ചെമ്പന്‍ വിനോദ്. ആ സിനിമയിലെ കഥാപാത്രങ്ങള്‍ കുറ്റവാളികളാണ്. അവര്‍ പ്രാര്‍ത്ഥിച്ച് ഭക്ഷണം കഴിക്കുന്നവരായിരിക്കില്ല, അവര്‍ക്ക് അവരുടെതായ തീതിയുണ്ടാകുമെന്നും ചെമ്പന്‍ വിനോദ് കൂട്ടിച്ചേര്‍ത്തു. ദുബൈയില്‍ വച്ച് സിനിമയിലെ വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. സിനിമ തുടങ്ങുമ്പോള്‍ തന്നെ അത് മുതിര്‍ന്നവര്‍ക്കുള്ളതാണെന്ന് എഴുതി കാണിക്കുന്നുണ്ടെന്നും കുട്ടികളെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ അത് വായിച്ച ശേഷമാണ് സിനിമ കാണേണ്ടതെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു. വിരല്‍ തുമ്പില്‍ എല്ലാ കാഴ്ചകളും ലഭ്യമായ കാലമാണിത്. അപ്പോള്‍ ഈ തലമുറയെ ചുരുളിയെടുത്ത് നശിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെ നശിക്കുകയുമില്ല. അങ്ങനെ നശിക്കുന്നവരാണെങ്കില്‍ ആ തലമുറയെ കൊണ്ട് പ്രയോജനമില്ലെന്നാണ് തോന്നുന്നത്. സിനിമ കാണാനും കാണാതിരിക്കാനും ഓപ്ഷനുണ്ട്. ചിലരെങ്കിലും അശ്രദ്ധമായി കുടുംബത്തോടൊപ്പം കണ്ട് പ്രയാസപ്പെടുന്നവരുണ്ട് എന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ 'ഭീമന്റെ വഴി'യുടെ യുഎഇ പ്രദര്‍ശനത്തിനായാണ് ചെമ്പന്‍ വിനോദ് ദുബൈയില്‍ എത്തിയത്. ദേരയിലെ അല്‍ ദുറൈര്‍ സെന്ററില്‍ നടന്ന പ്രദര്‍ശനത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു താരം. സംവിധായകന്‍ അഷ്റഫ് ഹംസ, കുഞ്ചാക്കോ ബോബന്‍, ജിനു ജോസഫ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം, ചുരുളിയെ കോടതി വിമര്‍ശിച്ചിരുന്നു. ചുരുളി'യിലെ ഭാഷാ പ്രയോഗം അതിഭീകരമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ചിത്രത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ജസ്റ്റിസ് എന്‍. നഗരേഷാണ് ഇക്കാര്യം പറഞ്ഞത്. ചുരുളി ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....