എംടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോര്‍ത്തിണക്കിയൊരുങ്ങുന്ന ആന്തോളജിയില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്നത് 'ഷെര്‍ലോക്' എന്ന ചെറുകഥ. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ കാനഡയില്‍ ആരംഭിക്കും. ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. ഫഹദിന്റെ ബാലു എന്ന കഥാപാത്രത്തിന്റെ സഹോദരിയായി നാദിയ മൊയ്തുവും ചിത്രത്തില്‍ എത്തും. 1990കളില്‍ നടക്കുന്ന കഥയാണ് ഷെര്‍ലോക്. കഥയിലെ പ്രധാന കഥപാത്രം ഷെര്‍ലോക് എന്നു പേരുള്ള പൂച്ചയാണ്. ബാലു എന്ന കഥാപാത്രം ജോലി തേടി കാനഡയില്‍ സഹോദരിയുടെ അടുത്തെത്തുന്നു. അവിടെ സഹോദരിയുടെ വളര്‍ത്തു പൂച്ചയാണ് ഷെര്‍ലോക്. പിന്നീട് പൂച്ച തന്റെ ജീവിതത്തില്‍ തടസമാണെന്ന് ബാലുവിന് ഉണ്ടാകുന്ന തോന്നലും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ഷെര്‍ലോക് എന്ന ചെറുകഥ. നെറ്റിഫ്ളിക്സാണ് എംടിയുടെ പത്ത് കഥകളെ ആന്തോളജിയായി ഒരുക്കുന്നത്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള 10 ഭാഗങ്ങളായിട്ടാണ് നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി എത്തുക. അവയില്‍ ഷെര്‍ലോക് ഉള്‍പ്പെടെ ഏഴ് ഭാഗങ്ങളാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഫഹദിന് പുറമെ മോഹന്‍ലാല്‍, മമ്മൂട്ടി, ബിജു മേനോന്‍, ആസിഫ് അലി എന്നിവരും ആന്തോളജിയില്‍ അണിനിരക്കുന്നുണ്ട്. പ്രിയദര്‍ശന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ജയരാജ്, സന്തോഷ് ശിവന്‍ എന്നിവരാണ് മറ്റ് സംവിധായകര്‍. മാലിക്ക് എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് ഷെര്‍ലോക്. ഇരുവരുടെയും നാലാമത്തെ ചിത്രം കൂടിയാണിത്. ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങള്‍ ഇരുവരും ഒന്നിച്ചെത്തിയ മറ്റ് സിനിമകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....