സിനിമ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും രണ്ട് തട്ടില്‍. പുഷ്പ എന്ന തെലുങ്ക് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് അനിശ്ചിതത്വം തുടരുന്നത്.പുഷ്പ ഡിസംബര്‍ 17നാണ് റിലീസ് ചെയ്യുന്നത്. അന്യഭാഷായ ചിത്രങ്ങള്‍ക്ക് 50 ശതമാനം ഷെയര്‍ നല്‍കാനാണ് ഫിയോക്കിന്റെ തീരുമാനം. എന്നാല്‍ രജനികാന്ത് അജിത്ത് തുടങ്ങിയ മുന്‍നിര താരങ്ങളുടെ സിനിമകള്‍ക്ക് 55 ശതമാനം വരെ നല്‍കാനും തയ്യാറാണ്. പുഷ്പയ്ക്കും 55 ശതമാനം ഷെയര്‍ നല്‍കണമെന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെടുന്നത്. ഈ തുക നല്‍കില്ല എന്ന ഫിയോക്കിന്റെ തീരുമാനം. പുഷ്പ പ്രദര്‍ശിപ്പിക്കരുത്. അതിന്റെ ഫാന്‍സ് ഷോ ഉള്‍പ്പടെ കളിക്കരുത് എന്നാണ് ഫിയോക്ക് തങ്ങളുടെ അംഗങ്ങള്‍ക്ക് വാട്ട്‌സാപ്പ് സന്ദേശത്തിലൂടെ നല്‍കിയ നിര്‍ദേശം. ഇത്തരം പ്രവണത നമ്മളെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണ് എന്ന നിലപാടിലാണ് ഫിയോക്ക്. 'പ്രിയ അംഗങ്ങളെ, പുഷ്പ എന്ന സിനിമയുടെ ഫാന്‍സ് ഷോയുമായി ബന്ധപ്പെട്ട് പല തിയേറ്ററുകളുടെ പേരും ചേര്‍ത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് ഫേക്കാണ്. സംഘടനയുടെ ആവശ്യങ്ങള്‍ ഇത് വരെ അംഗീകരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ആരും ചിത്രം പ്രദര്‍ശിപ്പിക്കരുത്', എന്നാണ് ഫിയോക്കിന്റെ സന്ദേശം. സന്ദേശത്തിന്റെ കോപ്പി റിപ്പോര്‍ട്ടര്‍ ലൈവിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തരമായി കൊച്ചിയില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ യോഗം ചേര്‍ന്നു. പുഷ്പ കളിക്കാത്ത പക്ഷം മറ്റൊരു സിനിമയും തിയേറ്ററുകള്‍ക്ക് നല്‍കില്ല എന്നാണ് യോഗത്തിന് ശേഷമുള്ള തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....