രണ്ടു ജോഡി വസ്ത്രങ്ങളും 2500 രൂപയും മാത്രം കയ്യിലെടുത്ത് അനുഷ്‌ക പോയിട്ട് രണ്ടു മാസമാകുന്നു. ബെംഗളൂരുവിലെ വീട്ടില്‍, സ്വന്തം മകളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് ഈ അമ്മയുടെയും അച്ഛന്റെയും കാത്തിരിപ്പ് തുടങ്ങിയിട്ടും അത്രതന്നെ നാളുകള്‍. ഒക്ടോബര്‍ 31നാണ് പതിനേഴുകാരിയായ അനുഷ്‌ക വീടുവിട്ടിറങ്ങിയത്. രണ്ടു മാസത്തോളം നടത്തിയ തിരച്ചിലില്‍ ഇതുവരെ അനുഷ്‌കയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പൊലീസ് ഇരുട്ടില്‍ത്തപ്പുമ്പോള്‍ മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി നിസ്സഹായരായ ഈ മാതാപിതാക്കള്‍ ട്വിറ്ററിലുമെത്തി. ഷാമനിസം എന്ന പുരാതന ആത്മീയ സമ്പ്രദായത്തില്‍ ആകൃഷ്ടയായാണ് അനുഷ്‌ക വീടുവിട്ടതെന്നു കരുതുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. 'അവള്‍ ഞങ്ങളെ ഒഴിവാക്കുകയാണ്. എല്ലാവരും. അവള്‍ ഞങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്നു ഞങ്ങള്‍ക്കറിയാം. തീര്‍ച്ചയായും മടങ്ങിവരും.'- അനുഷ്‌കയുടെ അമ്മ പറയുന്നു. പതിനേഴാം വയസ്സിലെ ഏതൊരു കൗമാരിക്കാരിയെയും പോലെയായിരുന്നു അനുഷ്‌കയും. എന്നാല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് അവളുടെ പെരുമാറ്റത്തില്‍ മാതാപിതാക്കള്‍ ചില മാറ്റങ്ങള്‍ ശ്രദ്ധിച്ചത്. എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. 'അവളെ ഞങ്ങള്‍ ഒരു കൗണ്‍സിലറുടെ അടുത്തു കൊണ്ടുപോയി. അവള്‍ ഞങ്ങളോട് സംസാരിക്കുന്നത് നിര്‍ത്തി, സ്വന്തം കാര്യങ്ങളിലേക്ക് ഒതുങ്ങി, വീട്ടുജോലികള്‍ ഒന്നും ചെയ്യാതെയായി. ഇതൊക്കെയാണ് അനുഷ്‌കയില്‍ കണ്ട മാറ്റങ്ങള്‍.'- അനുഷ്‌കയുടെ അച്ഛന്‍ അഭിഷേക് പറഞ്ഞു. ആത്മാക്കളുടെ ലോകവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പുരാതന സമ്പ്രദായമായ ഷാമനിസത്തെക്കുറിച്ച് ഓണ്‍ലൈനില്‍ വായിക്കുന്നത് അനുഷ്‌കയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നാണ് മാതാപിതാക്കള്‍ കരുതുന്നത്. 'ആരോ അവളെ സ്വാധീനിച്ചതായി തോന്നി. അവള്‍ പ്രായപൂര്‍ത്തിയാകാത്തവളാണ്. സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ അവള്‍ക്കു കഴിയണമെന്നില്ല. ഷാമനിസം പിന്തുടരാന്‍ ആഗ്രഹിക്കുന്നെന്ന് അവള്‍ എന്നോട് പറഞ്ഞു.'- അഭിഷേക് കൂട്ടിച്ചേര്‍ത്തു. അനുഷ്‌ക പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയിരുന്നു. സഹാറ റോസ്, കാമ്യ ബുച്ച് തുടങ്ങിയ ആത്മീയജീവിത പരിശീലകര്‍ അനുഷ്‌കയെ സ്വാധീനിച്ചതായാണ് നിഗമനം. ഷാമനിസം അഭ്യസിക്കാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ച് അവള്‍ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. അനുഷ്‌കയുടെ ഓണ്‍ലൈന്‍ ഇടപെടലുകളെക്കുറിച്ച് പൊലീസും അന്വേഷിക്കുന്നുണ്ട്. അനുഷ്‌ക പോയി എന്ന പറയപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നും സിസിടിവി ഇല്ലാത്തതാണ് അന്വേഷണത്തെ ബാധിക്കുന്നതെന്നു ബെംഗളൂരു നോര്‍ത്ത് ഡപ്യൂട്ടി കമ്മിഷണര്‍ വിനായക് പാട്ടീല്‍ പറഞ്ഞു. അനുഷ്‌കയുടെ ഓണ്‍ലൈന്‍ ഇടപാടുകളുടെ ഫൊറന്‍സിക് പരിശോധനയ്ക്കു പുറമെ സമീപ കാലത്ത് അവളുടെ താല്‍പര്യങ്ങളെക്കുറിച്ചും പഠിക്കും. കാണാതായശേഷം ഇതുവരെ ആരെയും അനുഷ്‌ക ബന്ധപ്പെട്ടിട്ടില്ലെന്നും ഡിസിപി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....