News Beyond Headlines

15 Wednesday
October

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ മകന് ലഹരിമരുന്നെത്തിച്ച അമ്മ അറസ്റ്റില്‍

ബെംഗളൂരു: പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ മകന് ലഹരിമരുന്നു കൊണ്ടുവന്ന അമ്മയെ പോലീസ് അറസ്റ്റുചെയ്തു. പിടിച്ചുപറിക്കേസില്‍ ജയിലിലുള്ള മുഹമ്മദ് ബിലാലിന് അഞ്ചുലക്ഷംരൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ കൊണ്ടുവന്ന ശിക്കാരിപാളയ സ്വദേശിനി പ്രവീണ്‍ താജ് ആണ് അറസ്റ്റിലായത്. വസ്ത്രങ്ങള്‍ കൊണ്ടുവന്ന സഞ്ചിയിലായിരുന്നു ലഹരിമരുന്ന്. എന്നാല്‍, മകന് വസ്ത്രങ്ങള്‍ കൊണ്ടുവന്ന സഞ്ചിയില്‍ ലഹരിമരുന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ സുഹൃത്തുക്കള്‍ നല്‍കിയ സഞ്ചിയാണെന്നും പ്രവീണ്‍ താജ് പോലീസിന് മൊഴിനല്‍കി. സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ബിലാലിനെ 2020-ലെ പിടിച്ചുപറിക്കേസില്‍ കൊനനകുണ്ടെ പോലീസാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പ്രവീണ്‍ താജ് ജയിലില്‍ മകന് വസ്ത്രങ്ങള്‍ കൊണ്ടുവന്ന തുണിസഞ്ചി പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ 200 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ സ്ത്രീയെ പിടികൂടി പരപ്പന അഗ്രഹാര പോലീസിന് കൈമാറി. മറ്റാരുടെയോ ഫോണില്‍നിന്ന് മകന്‍ വിളിച്ച് സുഹൃത്തുക്കള്‍ നല്‍കുന്ന സഞ്ചിയില്‍ വസ്ത്രങ്ങള്‍ കൊടുത്തുവിടാന്‍ ആവശ്യപ്പെട്ടിരുന്നതായി സ്ത്രീ പോലീസിനോട് പറഞ്ഞു. സഞ്ചിയില്‍ ലഹരിമരുന്ന് ഉള്ളകാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ നിര്‍ദേശം അനുസരിക്കുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി. ലഹരിമരുന്ന് അടങ്ങിയ സഞ്ചി സ്ത്രീക്ക് കൈമാറിയ സുഹൃത്തുക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ബിലാല്‍ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളല്ലെന്നും ലഹരിമരുന്ന് ജയിലില്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....