പ്രമുഖ ചലചിത്ര താരത്തിനെതിരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് നടി വെളിപ്പെടുത്തുന്ന പെണ്ണ് ഉടന്‍ തന്നെ കുടുങ്ങും. പൊലീസിനോട് ആദ്യഘട്ടത്തില്‍ വെളിപ്പെടുത്താതിരുന്ന ചില സംശയങ്ങള്‍ അടുത്ത തന്നെ നടി അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കെതിരയ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണന്ന് നടി വെളിപ്പെടുത്തിയത്. നടിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അവരില്‍ നിന്ന് വീണ്ടും വിവരങ്ങള്‍ തേടി ഗൂഡാലോചന കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വേഗം കോടതിയില്‍ സമര്‍പ്പിക്കാനാണ് തീരുമാനം.
ഇതിനുവേണ്ടി ഏറ്റവും അടുത്ത ദിവസം നടിയുടെ മൊഴി വീണ്ടും എടുക്കും. ഇതിനുവേണ്ടി ഇവരുടെ ബിസിനസ്ബന്ധങ്ങളും, കൊച്ചിയില്‍ രാത്രിയില്‍ പോകുമെന്ന പറഞ്ഞ കൂട്ടുകാരിയുടെ ബന്ധങ്ങളും പൊലീസ് സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.
യുവ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഇന്നലെ പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി നെടുവേലികുടി സുനില്‍കുമാറി(പള്‍സര്‍ സുനി28)നെ ഒന്നാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റകൃത്യത്തില്‍ ഇയാളെ സഹായിച്ച ആറുപേര്‍ കൂടി പ്രതിപ്പട്ടികയിലുണ്ട്.
നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനായി ബലപ്രയോഗത്തിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പീഡനക്കുറ്റം അടക്കം ചുമത്തിയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ ഡിവൈഎസ്പി കെ.ജി. ബാബുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്.ആക്രമണത്തിന് ഇരയായ നടിയുടെ യാത്രാ രഹസ്യങ്ങള്‍ സുനിലിനു ചോര്‍ത്തിക്കൊടുത്തു തട്ടിക്കൊണ്ടു പോകലിന് കൂട്ടുനിന്ന ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, ക്വട്ടേഷന്‍ ഗുണ്ടകളായ ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജീഷ്, തമ്മനം സ്വദേശി മണികണ്ഠന്‍, പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഇരിട്ടി സ്വദേശി ചാര്‍ലി തോമസ് എന്നിവര്‍ക്കെതിരെയാണു കുറ്റപത്രം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....