പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡേ കെയറില്‍ കൊച്ചുകുട്ടികള്‍ക്ക് ക്രൂരപീഡനം. കളിവീട്' എന്ന ഡേ കെയറിലാണ് കുട്ടികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം നടന്നത്. ഒരു മാസത്തേക്ക് 1500 രൂപ മുതല്‍ 3500 രൂപ വരെ ഫീസ് ഈടാക്കിയാണ് ഈ ഡേ കെയറില്‍ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നത്. കുട്ടികളെ ഉടമയായ സ്ത്രീ മര്‍ദ്ദിക്കുകയും ശകാരിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. ഇതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായ എത്തുകയും ഉടമ മിനിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഒന്നരവയസ്സുള്ള കുട്ടിയെ ഉടമ അടിക്കുകയും ശകാരിക്കുകയും ചെയ്യുന്ന ദൃശ്യമാണ് രക്ഷിതാക്കള്‍ ഒളികാമറിയില്‍ പകര്‍ത്തി ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
പല പ്രായത്തിലുള്ള 20 ഓളം കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത്. കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ട് സംശയം തോന്നിയ മാതാപിതാക്കള്‍ മുന്‍പും വിവരം അന്വേഷിച്ചിരുന്നു. കുട്ടികള്‍ കളിക്കുന്നതിനിടെ വീണതാണെന്നായിരുന്നു ഉടമയുടെ മറുപടി. പിന്നീട് ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ ഉടമ വടിയും കൈകൊണ്ടും കുട്ടികളെ അടിക്കാറുണ്ടെന്നും പാട് വെള്ളംകൊണ്ട് തുടച്ചുകളയാന്‍ തങ്ങളോട് പറയാറുണ്ടെന്നും വ്യക്തമാക്കി. സ്ഥാപനത്തില്‍ പോകാന്‍ കുട്ടികള്‍ മടി കാണിക്കുന്നതും പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ പ്രകടിപ്പിച്ചതും അധ്യാപികയെ കാണുമ്പോള്‍ ഭയക്കുന്നതും ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ തന്നെയാണ് മര്‍ദ്ദനത്തിന്റെ രംഗം പകര്‍ത്തിയത്.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ പാലാരിവട്ടം പോലീസും ചൈല്‍ഡ് ലൈനും ഡേ കെയറില്‍ എത്തി പരിശോധന നടത്തി ഉടമയെ കസ്റ്റഡിയില്‍ എടുത്തു. ഈ സ്ഥാപനത്തിന്റെ ലൈസന്‍സും മറ്റും പരിശോധിച്ചുവരികയാണ്. കൊച്ചി മേയര്‍ സൗമിനി ജെയ്‌നും സ്ഥലത്തെത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....