നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ കോടതി നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിക്കെ സുനിയെയും മറ്റ് പ്രതികളെയും ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നു. തന്റെ അഭിഭാഷകനെ മാറ്റണമെന്ന സുനിയുടെ അപേക്ഷയാണ് കോടതി ഇന്ന് ആദ്യം പരിഗണിച്ചത്.
റിമാൻഡിൽ കഴിയുന്നതിനിടെ തനിക്ക് ജയിലിൽ വെച്ച് മർദ്ദനമേറ്റതായി പൾസർ സുനി കോടതിയില്‍ പറഞ്ഞു. തുടർന്ന് ജയിൽ ഡോക്ടറെ കോടതി വിളിച്ചുവരുത്തി. എന്നാൽ മർദ്ദനമേറ്റെന്ന കാര്യം സുനി തന്നോട് പറഞ്ഞിട്ടില്ലെന്നാണ് ജയിൽ ഡോക്ടർ കോടതിയെ അറിയിച്ചത്. ഇതിനിടെ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോടതിക്കുള്ളിൽ നാടകീയ രംഗങ്ങള്‍ അരങ്ങേറുകയും ചെയ്തു.
കക്ഷികളെ തേടി വക്കീൽ ജയിലിൽ പോകുന്ന പതിവില്ലെന്ന് ടെനി ആളൂരിനെ പരിഹസിച്ചു. വാക്കുതർക്കം രൂക്ഷമായതോടെ മജിസ്ട്രേറ്റ് ഇടപെട്ട് ആളൂരിനെ താക്കീത് ചെയ്തു. അനാവശ്യ കാര്യങ്ങൾ കോടതിയിൽ പറയരുതെന്ന മുന്നറിയിപ്പും മജിസ്ട്രേറ്റ് ആളൂരിന് നല്‍കി. ജയിലില്‍ പോയി സുനിയുമായി 15 മിനിറ്റോളം താന്‍ കൂടിക്കാഴ്ച നടത്തിയതായി ആളൂര്‍ പറഞ്ഞു.
ചില സുഹൃത്തുക്കളാണ് ഈ കേസ് തന്നെ ഏല്‍പ്പിച്ചതെന്നും ഗൂഢാലോചനയുടെ ചുരുളുകളെല്ലാം ഉടന്‍തന്നെ അഴിയുമെന്നും അദ്ദഹം പറഞ്ഞു. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും ഗൂഢാലോചന സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും എഡിജിപി സന്ധ്യയും ഇന്ന് വ്യക്തമാക്കി. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും സന്ധ്യ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....