സിനിമ, മിമിക്രി താരം സാജു നവോദയയെ (പാഷാണം ഷാജി) ഭീഷണിപ്പെടുത്തി പണം പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകന്‍ അടക്കം രണ്ടു പേര്‍ പിടിയില്‍. ഇടപ്പള്ളി സ്വദേശിയായ അഡ്വക്കേറ്റ് ഐസക് ദേവസി, കൃഷ്ണദാസ് എന്നിവരാണ് പിടിയിലായത്. സാജു നവോദയുടെ പരാതിയിലാണ് ഇരുവരേയും പാലാരിവട്ടം പൊലീസ് പിടികൂടിയത്. തട്ടിപ്പ് സംഘത്തില്‍ മൂന്നു പേരുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സുനില്‍ എന്ന മൂന്നാമന്‍ വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥനാണെന്നാണ് സംശയിക്കുന്നത്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കുകയും ചെയ്തു.
കഴിഞ്ഞ സെപ്തംബര്‍ പതിനൊന്നിന് തൃക്കാക്കര മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സാജു നവോദയുടെ നേതൃത്വത്തില്‍ നടത്തിയ സ്‌റ്റേജ് ഷോയില്‍ സ്‌നേക്ക് ഡാന്‍സ് ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ചില ആളുകള്‍ കാക്കനാട് വൈല്‍ഡ് ലൈഫ് ഓഫീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ സാജുവിനെ വിളിച്ച് പരിപാടിയുടെ വിശദാംശങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു.
അതിനുശേഷമാണ് ഈ സംഭവത്തില്‍ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് അഡ്വക്കേറ്റ് ഐസക് ദേവസി സാജുവിനെ ഫോണില്‍ ബന്ധപ്പെടുന്നത്. പത്തു ലക്ഷം നല്‍കിയില്ലെങ്കില്‍ കേസില്‍പെടുത്തുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് സാജു പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പണം നല്‍കാമെന്ന് സാജു അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നിര്‍ദേശിച്ചതിനനുസരിച്ച് അവര്‍ പറഞ്ഞ സ്ഥലത്ത് വിളിച്ചു വരുത്തി ഇരുവരേയും അറസ്റ്റു ചെയ്യുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....