News Beyond Headlines

23 Saturday
May

കുട്ടികള്‍ക്ക്‌ പ്രതിബദ്ധത ഉണ്ടാകേണ്ടത്‌ രക്ഷിതാക്കളോടും സമൂഹത്തോടും : ജസ്റ്റിസ്‌ മുഹമ്മദ്‌ മുസ്‌താഖ്‌

കുട്ടികള്‍ക്ക്‌ രക്ഷിതാക്കളോടും സമൂഹത്തോടും പ്രതിബദ്ധത ഉണ്ടാവണമെന്ന്‌ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ എ. മുഹമ്മദ്‌ മുസ്‌താഖ്‌ പറഞ്ഞു. ഞാലകം ജമാ-അത്ത്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്‍ഡല്‍ സ്‌കോളാസ്‌റ്റിക്‌ അവാര്‍ഡ്‌ വിതരണച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന്‌ കോടതികളില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള വ്യവഹാരങ്ങളാണ്‌ കൂടുതല്‍ ഉണ്ടാകുന്നത്‌. ഇതാണ്‌ സംസ്ഥാനത്ത്‌ വൃദ്ധസദനങ്ങള്‍ പെരുകാന്‍ കാരണമെന്നും ജസ്റ്റിസ്‌ മുഹമ്മദ്‌ മുസ്‌താഖ്‌ പറഞ്ഞു. ഇന്‍ഡല്‍ ഗ്രൂപ്പ്‌ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പഠനത്തില്‍ മികവ്‌ പുലര്‍ത്തുന്ന കുട്ടികള്‍ക്കായാണ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. 2016-17 വര്‍ഷത്തില്‍ പഠനമികവ്‌ പുലര്‍ത്തിയ ഗ്രേഡ്‌ 1 മുതല്‍ ബിരുദതലം വരെയുള്ള 130 കുട്ടികള്‍ക്കാണ്‌ ഇത്തവണ അവാര്‍ഡ്‌ നല്‍കിയത്‌. ഇന്‍ഡല്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മോഹനന്‍ ഗോപാലകൃഷ്‌ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സമൂഹത്തില്‍ മാറ്റത്തിന്റെ ഏജന്റുമാരാണ്‌ കുട്ടികളെന്ന്‌ ഇന്‍ഡല്‍ ഗ്രൂപ്പ്‌ ഡയറക്ടര്‍ ഉമേഷ്‌ മോഹനന്‍ പറഞ്ഞു. അതാണ്‌ പഠനത്തില്‍ മികവ്‌ പുലര്‍ത്തുന്ന ഇന്‍ഡല്‍ കുടുംബത്തിലെ കുട്ടികള്‍ക്ക്‌ ഇത്തരമൊരു സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍, ഇന്‍ഡല്‍ ഗ്രൂപ്പ്‌ ഡയറക്ടര്‍ അനീഷ്‌ മോഹന്‍, ഇന്‍ഡല്‍ മണി ഡയറക്ടര്‍മാരായ സലില്‍ വേണു, അനന്തരാമന്‍ ടി.ആര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....