ഡോ. ബിജുവിന്റെ ചിത്രത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയ നടന്‍ മോഹന്‍ലാലിനു മറുപടിയുമായി ബിജു രംഗത്ത്. മോഹന്‍ലാലിനു താല്‍പ്പര്യമുണ്ടെങ്കില്‍ എന്റെ സിനിമയില്‍ അഭിനയിക്കാമെന്നും എനിക്ക് വലിയ താല്‍പ്പര്യം ഇല്ലെന്നും ബിജു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതിനൊന്നും അദ്ദേഹത്തിനു മറുപടി നല്‍കാന്‍ സാധിച്ചില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ വനിത മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
‘അദ്ദേഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അതു സത്യം. കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ചില ചോദ്യങ്ങളുണ്ടായി, അതിനു മറുപടി തരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നു വച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല. അതിലഭിനിയച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ല. അങ്ങനൊരു സിനിമയായിരുന്നു അത്.
എനിക്കതില്‍ ത്രില്ലിങായി യാതൊന്നും തോന്നിയില്ല. അതദ്ദേഹത്തിന്‍റെ പേഴ്‌സണല്‍ ഫിലിമാണ്. തീര്‍ച്ചയായും അത്തരം സിനിമകള്‍ നമുക്കു ചെയ്യാം. മുമ്പ് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്‍റായിരിക്കണം. ഒരു വാസ്തുഹാരയോ ഒരു വാനപ്രസ്ഥമോ ആകണം. അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല‘ - എന്നായിരുന്നു മോഹന്‍ലാല്‍ ബിജുവിനോട് പറഞ്ഞത്.
ഇതിനു മറുപടിയുമായിട്ടാണ് ബിജു രംഗത്തെത്തിയത്. അത്രയ്ക്കു വലിയ ചര്‍ച്ചകള്‍ ഒന്നും അന്നു നടന്നിരുന്നില്ല എന്നും ഒരു ഇനിഷ്യല്‍ ഡിസ്‌കഷന്‍ മാത്രമാണ് നടന്നത് എന്നും ഡോ.ബിജു പറയുന്നു. ‘എന്‍റെ സിനിമയില്‍ ആര് അഭിനയിച്ചാലും അതു കാണിക്കുന്നത് അന്താരാഷ്ട്രാവേദികളിലാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെയും അറിയില്ല മമ്മൂട്ടിയേയും അറിയില്ല. അതിനാല്‍ ആരാണ് അതില്‍ അഭിനയിക്കുന്നത് എന്നത് എനിക്ക് പ്രശ്നമുള്ള കാര്യമല്ല. കാരണം ആ സിനിമകള്‍ കാണിക്കുന്നതു യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണ്.
ഒരു പക്ഷേ മോഹന്‍ലാല്‍ അഭിനയിച്ചതു കൊണ്ട് കേരളത്തില്‍ ഒരു മൈലേജ് ഉണ്ടാകുമെന്നുള്ളതല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല. മോഹന്‍ലാലിന് താല്‍പ്പര്യം ഉണ്ടെങ്കില്‍ എന്‍റെ സിനിമകളില്‍ അഭിനയിക്കാം എന്നല്ലാതെ എനിക്ക് വലിയ താല്‍പ്പര്യം ഒന്നും ഇല്ല എന്നും ഡോ. ബിജു പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....