വൈശാഖ് - ഉദയ്ക്രഷ്ണയുടെ കൂട്ടുകെട്ടില്‍ പിറന്ന ‘ഇര’ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. റിലീസ് ആയ ചിത്രത്തിന് നെഗറ്റീവ് റിവ്യു എഴുതിയ മാതൃഭൂമി പത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വൈശാഖ്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സും സസ്പെന്‍സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃ ശൂന്യത്വമാണെന്ന് വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയ മാതൃഭൂമി ...
ഇര എന്ന ഞങ്ങളുടെ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ നിരൂപണം വായിച്ചു . രണ്ടു വാക്കുകൾ പറയാതെ തരമില്ല ...ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമർശനം ഒരു നിരൂപകന്റെ അവകാശവും ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ ..നിങ്ങൾ ഇപ്പോൾ കാണിച്ചത് ഷണ്ഡത്വമാണ് ...ഒരു സസ്പെൻസ് ത്രില്ലർ സിനിമയുടെ ക്ലൈമാക്‌സും സസ്‌പെൻസും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃ ശൂന്യത്വമാണ് ...
നിങ്ങളുടെ വിമർശനം ( ആക്രമണം )
ഇര എന്ന ഞങ്ങളുടെ സിനിമയെ തകർത്തു കളയും എന്ന ഭയം കൊണ്ട് പറയുന്നതാണെന്നു തെറ്റിദ്ധരിക്കരുത് .(ടോയ്ലറ്റ് പേപ്പറിന്റെ വില പോലും പ്രേക്ഷകർ ഇപ്പോൾ അതിന് കല്പിക്കാറില്ല ) കുട്ടിക്കാലത്തു ,പത്രം വായിക്കണമെന്നും പത്രത്തിൽ വരുന്നതെല്ലാം സത്യമാണെന്നും പഠിപ്പിച്ച ഗുരുകാരണവന്മാരോടുള്ള ബഹുമാനം കൊണ്ട് പറയുകയാണ് ...ഞങ്ങൾ അക്ഷരം പഠിച്ചത് പത്രം വായിച്ചാണ് ...ഞങ്ങൾ ആരാധിക്കുന്ന നിരവധി മഹാരഥന്മാർ സർഗ്ഗ വിസ്മയം തീർത്ത വലിയൊരു സംസ്കാരമായിരുന്നു
മാതൃഭൂമി ...
അക്ഷരങ്ങളുടെ അന്തസ്സിന് അപമാനമാകുന്നവരെ ജോലിക്കു വച്ചു വലിയ ഒരു പൈതൃകത്തെ ഇങ്ങനെ അപമാനിക്കരുത് ...ഇതൊരു അപേക്ഷയായി കാണണം ...
സ്നേഹപൂർവം
വൈശാഖ് .
ഉദയകൃഷ്ണ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....