നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും നേട്ടമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാവ് കര്‍ണ്ണാടകക്കാരന്‍ ആയിരുന്നില്ല . കണ്ണൂരില്‍ വളര്‍ന്ന് ആലപ്പുഴയില്‍ പടര്‍ന്നു പന്തലിച്ച കെ സി വേണുഗോപാലായിരുന്നു ആ നേതാവ്. ലോക് സഭാ തിരഞ്ഞെടുപ്പിലും ഇന്നലെ വരെ എ ഐ സി സി വേണുഗോപാലിനെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. പക്ഷെ നിയമസഭ പോലയല്ല കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേരിട്ടു തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കാനെത്തുമെന്നതാണ് കര്‍ണാടകയുടെ പ്രത്യേകത. ബിജെപിക്കു സ്വാധീനമുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണു കര്‍ണാടക. അതുകൊണ്ടുതന്നെ പരമാവധി സീറ്റ് ബിജെപി ലക്ഷ്യമിടുന്നു. കഴിഞ്ഞ തവണ രാജ്യത്ത് കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റു ലഭിച്ച സംസ്ഥാനമാണു കര്‍ണാടക. ഇത്തവണ അത് നടക്കേണ്ടത് വേണുഗോപാലിനാണ് ആവശ്യം. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്കു കുമാരസ്വാമി മന്ത്രിസഭ നടപ്പാക്കിയ കര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതടക്കമുള്ള നടപടികള്‍ ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ്, ജനതാദള്‍ നേതൃത്വങ്ങളുടെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിലുള്ള ഇടിവ് ്. പ്രത്യേകിച്ചു നഗര കേന്ദ്രീകൃതമായ മധ്യവര്‍ഗ വോട്ടര്‍മാരില്‍ ബിജെപിയുടെ പിന്തുണ കുറയുന്നതും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. പക്ഷെ ജാതി സമവാക്യങ്ങളും കാലു വാരലുമാണ് ഇവിടെ കാര്യങ്ങള്‍ നശ്ചയിക്കുന്നത്. അതുകൊണ്ടു തന്നെ പണത്തിനാണ് പ്രമുഖ സ്ഥാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലവശ്യത്തിന് പണവുമായി കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളാണ് പാര്‍ട്ടിയെ മുന്നില്‍ എത്തിച്ചത്. ജനതാദള്ളിനെ ഒപ്പം നിര്‍ത്തുക എന്നുള്ളതാണ് ഏറ്റവും പ്രധാനം അതു നടക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. എന്തായാലും അണിയറ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ആകെ 28 ലോക്‌സഭാ സീറ്റുകള്‍. 2014ല്‍ ബിജെപി 17 സീറ്റു സ്വന്തമാക്കിയിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ ഇരുപാര്‍ട്ടികള്‍ക്കിടയില്‍ വ്യക്തമായ ധാരണയായിട്ടില്ല. ജനതാദള്‍(എസ്) 12 സീറ്റാണ് കോണ്‍ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജനതാദള്ളിന് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കേണ്ട സംസ്ഥാനമാണ് കര്‍ണ്ണാടക അതുകൊണ്ട് ഒരു കീറമുട്ടിയാവും ഇവിടുത്തെ സഖ്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....