News Beyond Headlines

09 Thursday
April

മാനന്തവാടിയുടെ മനം കീഴടക്കി സുനീര്‍

  രാഹുലന്റെ സ്ഥാനാര്‍ഥിത്വം ആഘോഷിക്കുന്നവരോട് കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുമായി മാനന്തവാടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന്റെ പര്യടനം. സാമ്രാജ്യത്വ വിരുദ്ധ പേരാട്ട ഭൂമിയില്‍ വോട്ടര്‍മാരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയയായിരുന്നു പര്യടനം. മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ മുന്‍തൂക്കം വിളബംരചെയ്യുന്നതായിയിരുന്നു സ്വീകരണങ്ങള്‍. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഒരു ആശങ്കയും സൃഷ്ടിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ടത് രാഹുലാണെന്നും പ്രഖ്യപിച്ചായിരുന്നു സുനീറിന്റെ പര്യടനം. രാ വിലെ എട്ട് മുതല്‍ ആരംഭിച്ച പര്യടനം 25ലധികം കേന്ദ്രങ്ങള്‍ പിന്നിട്ട് രാത്രി വൈകിയാണ് സമാപിച്ചത്. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് ആദിവാസി മേഖലകളിലടക്കം നിരവധി സ്ത്രീകളും കുട്ടികളുമടങ്ങിയ ജനാവലിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്. ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരമായി മാറിയതോടെ ആജ് തക്, എന്‍ഡിടിവി തുടങ്ങി ദേശീയചാനലുകളടക്കം പര്യടനവേളയില്‍ സുനീറിനെ അനുഗമിച്ചു. ചാനലുകള്‍ക്ക് മുന്നില്‍ തെളിച്ചമാര്‍ന്ന നിലപാടുകള്‍ അറിയിച്ചും വോട്ടര്‍മാര്‍ക്ക് മുന്നില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ യാഥാര്‍ഥ്യം തുറന്നുകാട്ടിയും തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു സുനിറിന്റെ മുന്നേറ്റം. കൂമ്പാരക്കുനിയില്‍ തെരഞ്ഞെടുപ്പ് പര്യടനം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍ രാഘവന്‍ അധ്യക്ഷനായി. ഹരീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പനവല്ലി, വെള്ളാഞ്ചേരി, ബാവലി, പാല്‍വെളിച്ചം, നീര്‍വാരം,നടവയല്‍, കൂളിവയല്‍, കെല്ലൂര്‍, തോണിച്ചാല്‍, തേറ്റമല, മൊതക്കര, വെള്ളമുണ്ട പത്താം മൈല്‍, നിരവില്‍പുഴ, കരിമ്പില്‍, ഇരുമനത്തൂര്‍, ആലാറ്റില്‍, വള്ളിത്തോട്, തവിഞ്ഞാല്‍, മക്കിമല, ചിറക്കര, പ്രിയദര്‍ശിനി, പിലാക്കാവ്, ഇല്ലത്ത് മൂല, പാണ്ടിക്കടവ് എന്നിവിടങ്ങളില്‍ സ്വീകരണം ലഭിച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....