News Beyond Headlines

01 Thursday
January

ഉണ്ണി മുകുന്ദനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യം?

ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ പൂര്‍ണമായി ആര്‍ക്കും പിടികിട്ടിയിട്ടില്ല. മല്ലുസിംഗ് എന്ന സിനിമ കണ്ട് ഹരീന്ദര്‍ സിംഗിനെ പോലെ വലിയ ചൂടനാണെന്ന് കരുതുന്നവരുണ്ട്. യഥാര്‍ത്ഥത്തില്‍ എനിക്ക് ദേഷ്യമല്ല, സങ്കടമാണ് വരാറുള്ളത്. സംഗീതം ഭയങ്കര ഇഷ്ടമാണ്. പാട്ടെഴുതാനും പാടാനും കഴിഞ്ഞതൊക്കെ വലിയ കാര്യമായി ഞാന്‍ കരുതുന്നു. ഇഷ്ട ഭക്ഷണം? അമ്മയുണ്ടാക്കുന്ന ഇഡ്ഡലി, ദോശ, മസാലദോശ ഒക്കെയാണിഷ്ടമെങ്കിലും ഏറ്റവും ഇഷ്ടമുള്ള ബ്രേക്ക്ഫാസ്റ്റ് സേമിയ ഉപ്പുമാവ് ആണ്. സേമിയ ഉപ്പുമാവ് ഉണ്ടാക്കാനറിയുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കൂ എന്നു പണ്ട് പറയുമായിരുന്നു ഞാന്‍. അമ്മ ഉണ്ടാക്കുന്ന കാളന്‍, കാരറ്റില്ലാത്ത സാമ്പാര്‍, കുറച്ചു ഗ്രേവി ടൈപ്പ് അവിയല്‍ അങ്ങനെ ഭക്ഷണത്തില്‍ ചെറിയ ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമുണ്ട്. ഉണ്ണിയപ്പം ഏത് സമയത്തു കിട്ടിയാലും കഴിക്കും. ഇഷ്ട ബ്രാന്‍ഡുകള്‍? ബ്രാന്‍ഡ് കോണ്‍ഷ്യസ് അല്ല. ഇഷ്ടം തോന്നുന്നവ ഉപയോഗിക്കും. നിരവധി ബ്രാന്‍ഡഡ് വാച്ചുകളുണ്ടെങ്കിലും ചേച്ചി 12 വര്‍ഷം മുന്‍പ് തന്ന ഒരു ഫാസ്റ്റ് ട്രാക്ക് വാച്ച് ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ബ്രാന്‍ഡ് ഏതായാലും അതിന്റെ ഹിസ്റ്ററിയാണ് എന്നെ എക്‌സൈറ്റ് ചെയ്യുന്നത്. സൂപ്പര്‍ഹീറോസിന്റെ ആരാധകനാണല്ലോ? സൂപ്പര്‍ഹീറോ എന്ന കോണ്‍സെപ്റ്റിനോട് ഭയങ്കര ഇഷ്ടമാണ്. രാമായണം, മഹാഭാരതം എന്നിവയൊക്കെ വായിച്ച, ആനിമേറ്റഡ് സിനിമകള്‍ ധാരാളം കണ്ട ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. ഹനുമാന്‍ ഒക്കെ എന്റെ സൂപ്പര്‍ ഹീറോയാണ്. പോസിറ്റിവിറ്റിയും പ്രചോദനവുമാണ് സൂപ്പര്‍ഹീറോ കഥകള്‍ എനിക്ക് തരുന്നത്. ഫാന്റസി ആണെങ്കിലും സൂപ്പര്‍മാന്‍ ഓരോ പ്രതിസന്ധികളെയും മറികടന്ന് മുന്നേറുമ്പോള്‍ ജീവിതത്തെ കുറച്ചുകൂടി പ്രതീക്ഷയോടെ നോ ക്കി കാണാന്‍ കഴിയാറുണ്ട്. അതുപോലെ മോശം സമയം വരുമ്പോള്‍ അതൊരു ട്വിസ്റ്റിന് വേണ്ടിയായിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി ? എന്റെ അച്ഛന്‍, എം. മുകുന്ദന്‍. തോറ്റുകൊടുക്കാത്ത അച്ഛന്റെ ആത്മവിശ്വാസമാണ് എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....