News Beyond Headlines

10 Monday
August

ഇനി അഫിലിയേറ്റഡ് കോളേജുകളില്ല എല്ലാം സ്വയംഭരണം

കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം ഉന്നതവിദ്യാഭ്യാസമേഖലയെ താളം തെറ്റിക്കും . അഫിലിയേറ്റഡ് കോളേജ് സംവിധാനം അവസാനിപ്പിക്കുന്നതോടെ കോളേജുകള്‍ സ്വതന്ത്രമായ നിലനില്‍പ്പിനുള്ള വഴി കണ്ടെത്തേണ്ടിവരും. രാജ്യത്ത് നിലവില്‍ 700 സര്‍വകലാശാലയിലായി 35,000ല്‍പരം അഫിലിയേറ്റഡ് കോളേജുകളുണ്ട്. ഇവയ്ക്ക് സംസ്ഥാനസര്‍ക്കാരുകളുടെയും യുജിസിയുടെയും സാമ്പത്തികസഹായം ലഭിക്കുന്നു. പുതിയ സംവിധാനത്തില്‍ യുജിസി ഇല്ലാതാകും. പൊതു, സ്വകാര്യ കോളേജുകള്‍ അടക്കം എല്ലാം സ്വയംഭരണ സ്ഥാപനങ്ങളായി മാറും. നിലനില്‍പ്പിനായി ഇവയ്ക്ക് വിദ്യാര്‍ഥികളില്‍നിന്ന് ഉയര്‍ന്ന ഫീസ് വാങ്ങേണ്ടിവരും. ഇതോടെ സാധാരണക്കാരും ദരിദ്രജനവിഭാഗങ്ങളും ബുദ്ധിമുട്ടിലാകും. വിദൂരഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ അടക്കം സ്വയംഭരണസ്ഥാപനമെന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നത് പ്രായോഗികമല്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഐഐടി, ഐഐഎം പോലുള്ള സ്ഥാപനങ്ങളായി ഓരോ കോളേജിനെയും ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഐഐടികളും ഐഐഎമ്മുകളും മതിയായ ഫണ്ട് കിട്ടാതെ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുകയാണ്. കോളേജുകള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ സംസ്ഥാനതലത്തില്‍ സംവിധാനം ആവിഷ്‌കരിക്കും. ഇതോടെ കേന്ദ്രസര്‍ക്കാരിനു ഫണ്ടിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാം. വിദ്യാഭ്യാസനയം മാറുന്നത് 34 വര്‍ഷത്തിനുശേഷം രാജ്യത്ത് വിദ്യാഭ്യാസനയം പരിഷ്‌കരിക്കുന്നത് 34 വര്‍ഷത്തിനുശേഷം. രാജീവ്ഗാന്ധി സര്‍ക്കാര്‍ 1986ല്‍ നടപ്പാക്കിയ വിദ്യാഭ്യാസനയമാണ് നിലനിന്നത്. ദീര്‍ഘകാലത്തിനുശേഷം വിദ്യാഭ്യാസനയം മാറ്റുന്ന ചരിത്രസന്ദര്‍ഭത്തിലാണ് രാജ്യമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മാനവവിഭവശേഷിമന്ത്രി രമേശ് പൊഖ്റിയാലും ജാവദേക്കറും ചേര്‍ന്നാണ് പുതിയ നയം പ്രഖ്യാപിച്ചത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് കരിപ്പൂരിലെ റണ്‍വേയോ, പകടം കഴിഞ്ഞ് 15  more...

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ ആറിന്‌ മണക്കാടുള്ള യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ  more...

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ വീട്ടുനിരീക്ഷണമാകാമെന്ന് ആരോഗ്യവകുപ്പ്. രോഗവ്യാപന തോത് അനുസരിച്ച്  more...

ബെയ്റൂട്ടിലെസ്‌ഫോടനം നിര്‍ണായകമാവുന്നു കപ്പല്‍

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അതിതീവ്ര സ്‌ഫോടനത്തിനു കാരണമായതെന്നു കരുതുന്ന റഷ്യൻ കപ്പലിനെക്കുറിച്ചു ദുരൂഹത വർധിക്കുന്നു. നേരത്തെ തന്നെ കപ്പലിന്റെ അപകടാവസ്ഥയെപ്പറ്റി  more...

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി. ചില ഒറ്റപ്പെട്ട  more...

HK Special


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് .....

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ .....

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ .....

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ .....

സ്വര്‍ണകടത്ത് പുതിയ തലത്തിലേക്ക്

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലങ്ങളിലേക്കു കടക്കുന്നതായി സൂചന. പ്രതികള്‍ക്ക് ആഫ്രിക്കന്‍ ലഹരി .....