News Beyond Headlines

19 Friday
April

കേരള പൊലീസ് ഇനി കൊവിഡ് ബ്രിഗേഡ്

സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ ചുമതല ഇന്ന് മുതല്‍ പൊലീസ് ഏറ്റെടുക്കുന്നു. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനും വ്യാപനം തടയാനും വിപുല പദ്ധതികള്‍ തയാറാക്കി. ഒരാഴ്ചകൊണ്ട് രോഗികളുടെ എണ്ണം കുറച്ച് തുടങ്ങുകയാണ് ആദ്യ ലക്ഷ്യമെന്ന് ഡി.ജി.പി. പുതിയ നിര്‍ദേശം പൊലീസിന് ജോലി ഭാരം ഏറുമെന്നും വിവിധ വകുപ്പുകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനിടയാക്കുമെന്നും ആശങ്കയുണ്ട്. കണ്ടയ്‌മെന്റ് സോണുകളുടെ മേല്‍നോട്ടവും നിയമലംഘനങ്ങളും നോക്കിയിരുന്ന പൊലീസിന് ഇനി ജോലിയും അധികാരവും വര്‍ധിക്കുകയാണ്. ഒരു പ്രദേശത്ത് ഒരാള്‍ രോഗബാധിതനാകുന്ന സമയം മുതല്‍ പൊലീസ് ഇടപെടല്‍ തുടങ്ങുന്നതാണ് പുതിയ നിര്‍ദേശം. രോഗിയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കലാണ് ആദ്യ ദൗത്യം. ഇതിനായി ഓരോ സ്റ്റേഷനിലും എസ്. ഐ യുടെ നേതൃത്വത്തില്‍ 4 അംഗ സംഘമുണ്ടാകും. ഇവര്‍ രോഗിയെ ഫോണില്‍ വിളിച്ച് 10 ദിവസത്തെ വിവരം ശേഖരിക്കും. രോഗിയുടെ ഫോണ്‍ വിളികളും ടവര്‍ സിഗ്‌നലും പരിശോധിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തും. 24 മണിക്കൂറിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണം. അടുത്ത ദൗത്യം കണ്ടയ്‌മെന്റ് സോണുകളുടെ നിശ്ചയവും പരിപാലനവുമാണ്. രോഗിയും സമ്പര്‍ക്ക പട്ടികയിലുള്ളവരും ഉള്ള സ്ഥലം ചെറിയ മേഖലയായി തിരിച്ച് പൂര്‍ണമായി അടക്കും. അവശ്യ ഭക്ഷണ വസ്തുക്കള്‍ പൊലീസ് എത്തിക്കും. ആരും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബൈക്ക് പട്രോളിങ്ങും പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൊബൈല്‍ സിഗ്‌നല്‍ നിരീക്ഷണവും നടത്തും. കണ്ടയ്‌മെന്റ് സോണിന് പുറത്തും വാഹന പരിശോധന ശക്തമാക്കും. ചന്തകള്‍ , ബസ് സ്റ്റാന്റ്, വിവാഹ.. മരണ വീടുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. ജില്ലാ പൊലീസ് മേധാവിക്ക് പുറമെ ഒരു ഉന്നത ഉദ്യോഗസ്ഥനെയും ഓരോ ജില്ലക്കായി നിയോഗിച്ചു. ഒരാഴ്ചക്ക് ശേഷം രോഗികളുടെയെണ്ണം കുറഞ്ഞോയെന്ന് നോക്കി പദ്ധതി വിലയിരുത്താനാണ് ഡി.ജി.പിയുടെ നിര്‍ദേശം. ആരോഗ്യ വകുപ്പിന്റെ ജോലിയില്‍ പൊലീസ് എത്തുമ്പോള്‍ അഭിപ്രായ വ്യത്യാസവും ഏകോപനക്കുറവും ഒഴിവാക്കാന്‍ കൂടിയാലോചനകളിലൂടെ ഇന്ന് വൈകിട്ട് മുതലെങ്കിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....