കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു. ‘കാലിക്കറ്റ് എക്സ്പ്രസ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായ. മജീദ് മാറഞ്ചേരിയാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. അതിനൂതനമായ സാങ്കേതി വിദ്യയുടെ സഹായത്തോടെയാകും ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് അണിയറ പ്രവർത്തകര്‍ പറയുന്നു. നൂറിൽപരം പുതുമുഖ താരങ്ങള്‍ക്കൊപ്പം ഒപ്പം മലയാളത്തിലെ പ്രമുഖ താരവും ചിത്രത്തിലെത്തുമെന്ന് ഇവർ പറയുന്നു. 2021 ജനുവരിയിൽ ഷൂട്ട് തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് നിർമാണം. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രി 7.40 ഓടെയാണ് നാടിനെ നടുക്കിയ വിമാനാപകടം നടക്കുന്നത്. ദുബായിൽ നിന്ന് പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ടത്. കനത്ത മഴയെ തുടർന്ന് ലാൻഡിങ്ങിന് ഇടയിൽ തെന്നിമാറിയതാണ് അപകടകാരണം. തെന്നിവീണ വിമാനം രണ്ടാമത് വീണ്ടും ടേക്ക് ഓഫ് ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വിമാനം രണ്ടായി പിളർന്നിരുന്നു. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് മരിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....