News Beyond Headlines

02 Friday
January

ആരും അറിയാതെയാണ് ഓഡിഷനില്‍ പങ്കെടുത്തത് ഇപ്പോള്‍ ആരാധക പ്രീതിയുള്ള വില്ലത്തി

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും. ഇതുവരെ കണ്ടതില്‍വച്ച് ഏറെ വ്യത്യസ്തമായ പ്രമേയമാണ് പരമ്പരയുടേത്. രവി വര്‍മ്മന്റേയും ശ്രീലക്ഷ്മിയുടേയും പ്രണയ കഥ പറയുന്ന പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടുകയായിരുന്നു. 45 കാരനായ രവി വര്‍മ്മനായിെത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷിജുവാണ്. 20 കാരി ശ്രീലക്ഷ്മിയാകുന്നത് സുഷ്മിതയും. നീയും ഞാനും പരമ്പരയിലെ പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട കഥപാത്രമാണ് സാന്‍ഡ്ര. വില്ലത്തിയാണെങ്കിലും സാന്‍ഡ്രയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ലക്ഷ്മി നന്ദനാണ് പരമ്പരയിലെ വില്ലത്തി കഥാപാത്രമായ സാന്‍ഡ്രയെ അവതരിപ്പിക്കുന്നത്. പതിവ് വില്ലത്തിമാരില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ലക്ഷ്മി നന്ദന്‍ പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. സീരിയലില്‍ തുടക്കക്കാരിയായി നടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സാന്‍ഡ്ര എന്ന കഥാപാത്രത്തിലൂടെ ലഭിക്കുന്നത്.
ലക്ഷ്മിയുടെ ഫാനന്‍ മെയ്ഡ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇത്രയ്ക്ക് ഫാന്‍സുളള മിനിസ്‌ക്രീന്‍ വില്ലത്തി ഒരു പക്ഷെ ലക്ഷ്മി ആയിരിക്കും. സിമ്പിള്‍ മോഡേണ്‍ ലുക്കിലാണ് ലക്ഷ്മി സാന്‍ഡ്രയായി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്.ലക്ഷ്മിയുടെ സ്‌റ്റൈലും ലുക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ്. സീരിയലില്‍ മുന്‍പരിചയമില്ലെങ്കിലും പരിചയ സമ്പന്നയായ അഭിനേത്രിയെ പോലെയാണ് നടിയുടെ നീക്കങ്ങള്‍.ഇപ്പോഴിത ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയ അനുഭവം പങ്കുവെയ്ക്കുകയാണ് താരം.ആരും അറിയാതെയായിരുന്നു ലക്ഷ്മി നന്ദന്‍ സീരിയലിന്റെ ഓഡിഷനില്‍ പങ്കെടുത്തതും അഭിനയിക്കാനെത്തുന്നതും.വീട്ടിലും അറിയില്ലായിരുന്നു. എന്നാല്‍ ആദ്യത്തെ രംഗം ചിത്രീകരിക്കാനായി എത്തിയതാകട്ടെ തന്റെ സുഹൃത്തുക്കള്‍ പഠിക്കുന്ന കോളേജിലും. അവര്‍ക്കൊന്നും താന്‍ സീരിയലില്‍ അഭിനയിക്കുന്നത് അറിയില്ലായിരുന്നുവെന്ന് ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നു.
ആദ്യം സംവിധായകന്‍ തന്നോട് പറഞ്ഞത് ഇന്ന് ചിത്രീകരണം ഇല്ല എന്നായിരുന്നു. ഇതിനിടെ സുഹൃത്തുക്കളെ കണ്ടിരുന്നു. അവരോട് അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞതും അവര്‍ അത്ഭുതപ്പെട്ടുകയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് വിളിച്ച് റെഡിയായിട്ട് വരാന്‍ പറഞ്ഞു. അതോടെ ടെന്‍ഷന്‍ ആയി. എന്നാല്‍ ആദ്യ ടേക്കില്‍ തന്നെ ഓക്കെയായതും എല്ലാവരും അഭിനന്ദിച്ചുവെന്നും ലക്ഷ്മി പറയുന്നു. സീരിയലില്‍ ഇതാദ്യമായിട്ടാണെങ്കിലും ഷോര്‍ട്ട്ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....