മലയാള സിനിമയ്ക്ക് മാത്രമല്ല തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അമല പോള്‍. 2009 ല്‍ ലാല്‍ ജോസ് ചിത്രമായ നീലത്താമരയിലൂടെ സിനിമ ജീവിതം ആരംഭിച്ച താരം പിന്നീട് തെന്നിന്ത്യന്‍ സിനിമയിലേയ്ക്ക് ചുവട് മാറുകയായിരുന്നു.തമിഴ്, തെലുങ്ക, കന്നഡ ചിത്രങ്ങളിലൂട സൗത്ത് ഇന്ത്യന്‍ സിനിമയുടെ പ്രിയപ്പെട് നടിയായി മാറുകയായിരുന്നു. മലയാളത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും നടി ശ്രദ്ധിക്കപ്പെട്ടത് 2010 ല്‍ പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തിലൂടെ മുന്‍ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്‌കാരങ്ങളും അമലയ്ക്ക് നേടി കൊടുത്തു.അന്യാഭാഷ ചിത്രങ്ങളില്‍ സജീവമായ അമല മലയാള വിട്ടിരുന്നില്ല.മികച്ച ചിത്രങ്ങളില്‍ എത്തുകയും ചെയ്തിരുന്നു. ഇത് നമ്മുടെ കഥ, റണ്‍ ബേബി റണ്‍,ഒരു ഇന്ത്യന്‍ പ്രണയകഥ, മിലി,ലൈലാ ഓ ലൈലാ, രണ്ടു പെണ്‍കുട്ടികള്‍,ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയവ അമലയുടെ മലയാള ചിത്രങ്ങളായിരുന്നു.
റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അമലയോട് നടി അനു സിത്താര വെളിപ്പെടുത്തിയ സംഭവമാണ്.ഒരു അഭിമുഖത്തില്‍ ഇനു സിത്താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അമലപോള്‍, അനു സിത്താര ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത അച്ചായന്‍സ്.ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് അമലയുടെ അമ്മയായി ഒരു ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് നടിയോട് വെളിപ്പെടുത്തിയത്. . ഇത് കേട്ട് അമലാ പോള്‍ ഞെട്ടിപ്പോയി എന്നാണ് അനു സിത്താര പറയുന്നത്, .ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ അമലയുടെ അമ്മയായി താന്‍ അഭിനയിച്ചിട്ടുണ്ട് എന്നാണ് അനു പറഞ്ഞത്. ചിത്രത്തില്‍ അമല പോളിന്റെ അമ്മയായി പ്രത്യക്ഷപ്പെടുന്നത് ലക്ഷ്മി ഗോപാലസ്വാമിയാണ്. എന്നാല്‍ അവരുടെ കൗമാരകാകലം അവതരിപ്പിച്ചത് അനു സിത്താരയാണ്.ഈ വിവരം അറിയാതിരുന്ന അമല പോള്‍ ഞെട്ടിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.2013-ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. അതേ വര്‍ഷം തന്നെ ഇന്ത്യന്‍ പ്രണയകഥ'യിലും നടി അഭിനയിച്ചു. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് ,ഒരു കുപ്രസിദ്ധ പയ്യന്‍,ക്യാപ്റ്റന്‍,മാമാങ്കം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ എത്തുകയായിരുന്നു,.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....