ഉപ്പും മുളകും കാണുന്നവരെല്ലാം ജൂഹി റുസ്തഗിയെ ഓര്‍ത്തിരിക്കുന്നുണ്ട്. ലച്ചുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജൂഹിയായിരുന്നു. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ജൂഹിക്ക് അഭിനയിക്കാനായി അവസരം ലഭിച്ചത്.തുടക്കത്തില്‍ നിരവധി ടേക്ക് പോയിരുന്നുവെങ്കിലും പിന്നീട് ജൂഹിയും അഭിനയം പഠിക്കുകയായിരുന്നു. വീട്ടില്‍ ചെയ്യുന്ന പോലെ തന്നെ ചെയ്താല്‍ മതിയെന്നുള്ള നിര്‍ദേശമാണ് പൊതുവെ തങ്ങള്‍ക്ക് ലഭിച്ചതെന്ന് മുന്‍പ് ജൂഹി പറഞ്ഞിരുന്നു.ആയിരം എപ്പിസോഡ് കഴിഞ്ഞപ്പോഴായിരുന്നു ലച്ചുവിന്റെ വിവാഹം. വിവാഹത്തോടെയായിരുന്നു ലച്ചുവെന്ന കഥാപാത്രം ഉപ്പും മുളകില്‍ നിന്നും അപ്രത്യക്ഷയായത്. ലച്ചുവിന്റെയാണ് വിവാഹമെന്നും താന്‍ ഉപ്പും മുളകില്‍ തന്നെ തുടരുമെന്നുമായിരുന്നു ജൂഹി തുടക്കത്തില്‍ പറഞ്ഞത്.എന്നാല്‍ പിന്നീട് അരങ്ങേറിയത് അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു. ലച്ചു എവിടെയെന്ന് ചോദിച്ച് ആരാധകര്‍ മുറവിളി കൂട്ടിത്തുടങ്ങിയിരുന്നു. താന്‍ ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും പറഞ്ഞ് ജൂഹി എത്തിയിരുന്നു.ഉപ്പും മുളകില്‍ സജീവമല്ലെങ്കിലും ജൂഹിയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ട്. വല്ലപ്പോഴുമെങ്കിലും ഉപ്പും മുളകിലേക്ക് തിരിച്ച് വന്നൂടേയെന്ന് വരെ ആരാധകര്‍ ചോദിച്ചിരുന്നു. താന്‍ അഭിനയിക്കുന്നതില്‍ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്.
വിവാഹം ചിത്രീകരിച്ചതില്‍ എതിര്‍പ്പുമായി പലരുമെത്തിയിരുന്നുവെന്നും താരം മുന്‍പ് പറഞ്ഞിരുന്നു. ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമായാണ് ജൂഹി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പ്രതിശ്രുത വരനായ റോവിനൊപ്പമുള്ള യാത്രകളുടെ വീഡിയോ പങ്കുവെച്ച് താരമെത്താറുണ്ട്.
ഇടക്കാലത്ത് ഇരുവരും സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് ജൂഹി. സിംപിളും സത്യസന്ധവുമായിരിക്കുകയെന്നായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.നിരവധി പേരായിരുന്നു ജൂഹിയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. അതിരപ്പിള്ളിയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു ജൂഹി പോസ്റ്റ് ചെയ്തത്.ജൂഹി പിന്‍മാരി മാസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഉപ്പും മുളകിലേക്ക് അശ്വതി നായരെത്തിയത്. ലച്ചുവിന് പകരമായാണോ പൂജയുടെ വരവെന്ന തരത്തിലായിരുന്നു ചോദ്യങ്ങള്‍. താന്‍ ലച്ചുവിന് പകരക്കാരിയല്ലെന്നും, പലരും അങ്ങനെയാണ് കരുതിയതെന്നും തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങളുണ്ടായിരുന്നുവെന്നും അശ്വതി നായര്‍ പറഞ്ഞിരുന്നു. ലച്ചുവുമായുള്ള താരതമ്യത്തെക്കുറിച്ച് ആരും പറഞ്ഞിട്ടില്ലെന്നും താനായി നില്‍ക്കാനാണ് ഇഷ്ടമെന്നും അശ്വതി പറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....