തന്റെ തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിലെ റെയ്ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി. അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെയെന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് ഇറക്കിയപ്പോഴായിരുന്നു പ്രതികരണം. അതേസമയം ഇഡിക്കെതിരായ ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഇഡിയോട് കേരള പൊലീസ് വിശദീകരണം തേടി. ഉദ്യോഗസ്ഥര്‍ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് ബിനീഷിന്റെ ഭാര്യാപിതാവ് പരാതി നല്‍കി. വ്യാജരേഖകളില്‍ ഒപ്പിടാന്‍ പ്രരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.പൊലീസ് ഇമെയില്‍ വഴിയാണ് ഇഡിയോട് വിശദീകരണം തേടിയത്. ബിനീഷിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം കുടുംബത്തിന്റെ പരാതിയുണ്ടെന്ന് അറിയിച്ചിട്ടും ഇഡി വിശദീകരണം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചത്. റെയ്ഡ് നടപടികളുമായി ബിനീഷിന്റെ കുടുംബം നടപടികളുമായി സഹകരിച്ചില്ലെന്നാണ് ഇഡി പറഞ്ഞത്. കന്റോണ്‍മെന്റ് എസിപിയോടായിരുന്നു ഇഡിയുടെ പ്രതികരണം. പരാതി കിട്ടിയിട്ടുണ്ടന്നും നടന്ന കാര്യങ്ങളെ കുറിച്ച് മൊഴി നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് അറിയിക്കാമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.
റെയ്ഡില്‍ വീട്ടില്‍ നിന്ന് കൊണ്ടുപോയത് തന്റെ അമ്മയുടെ ഐ ഫോണ്‍ മാത്രമാണെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനിറ്റ പറഞ്ഞു. 'അമ്മയുടെ ഐഫോണ്‍ എടുത്ത സ്റ്റേറ്റ്‌മെന്റില്‍ മാത്രമാണ് ഒപ്പിട്ടത്. ക്രഡിറ്റ് കാര്‍ഡ് ഇവിടെ ഇഡി കൊണ്ടുവന്നിട്ടതാണ്. അല്ലെങ്കില്‍ വീട്ടിനകത്ത് നിന്ന് അത് കിട്ടിയപ്പോള്‍ ഞങ്ങളെ വിളിച്ച് കാണിക്കണമായിരുന്നു. രാത്രി വൈകി രേഖകളില്‍ ഒപ്പിടണമെന്ന് പറഞ്ഞ് വിളിപ്പിച്ചു. അതുവരെ വീടിനകത്ത് ഒരു മുറിയിലായിരുന്നു ഞങ്ങള്‍ മൂന്ന് പേരും. വീട്ടില്‍ താഴത്തെ നിലയിലെ ഒരു മുറിയില്‍ മാത്രമാണ് ഇഡി സംഘം പരിശോധിച്ചത്. ഇതിനകത്തെ ഡ്രോയറില്‍ നിന്ന് ക്രഡിറ്റ് കാര്‍ഡ് ലഭിച്ചെന്നാണ് ഇഡിയുടെ സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞത്. അത് വായിച്ച് നോക്കിയപ്പോഴാണ് മുഹമ്മദ് അനൂബിന്റെ കാര്‍ഡാണെന്ന് രേഖപ്പെടുത്തി കണ്ടത്. അത് ഇവിടെ നിന്ന് ലഭിച്ചതല്ല. അതില്‍ ഒപ്പിടാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഒപ്പിടണമെങ്കില്‍ ആ കാര്‍ഡ് ഇഡി കൊണ്ടുവന്നിട്ടതാണെന്ന് എഴുതണമെന്നും പറഞ്ഞു. അതിനവര്‍ തയ്യാറായില്ല. ഒപ്പിടാതെ തങ്ങളിവിടെ നിന്ന് പോകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിനീഷ് ശനിയാഴ്ച മടങ്ങിവരണം എന്നുണ്ടെങ്കില്‍ ഒപ്പിടണം. അല്ലെങ്കില്‍ ബിനീഷ് അവിടെ കിടക്കും എന്നും പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു. ഞാന്‍ ജയിലില്‍ കിടക്കേണ്ടി വന്നാലും ശരി, വീട്ടില്‍ നിന്ന് കിട്ടാത്ത ഒരു സാധനത്തിന് ഒപ്പിട്ട് തരില്ലെന്ന് ശക്തമായി പറഞ്ഞു. ഇന്നലെ രാത്രി 11.30 യ്ക്ക് അവസാനിച്ച റെയ്ഡാണ്. വീടിനകത്ത് ഒരു മുറിയില്‍ മാത്രമായിരുന്നു പരിശോധന നടന്നത്,'- റെനിറ്റ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....