മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 2. ജോര്‍ജ്കുട്ടിയെയും കുടുംബത്തെയും വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ് . രണ്ട് ദിവസം മുമ്പായിരുന്നു ചിത്രത്തിന്റെ ഷൂട്ടിം?ഗ് അവസാനിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളും ചിത്രങ്ങളും ഇരുകയ്യും നീട്ടി ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജുകുട്ടിയും കുടുംബവും എത്തുമ്പോള്‍ അന്നത്തെ കുട്ടിയായിരുന്ന എസ്തറിനും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ ഷൂട്ടിനിടയില്‍ താന്‍ നേരിട്ട വെല്ലുവിളിയെ കുറിച്ച് തുറന്ന് പറയുകയാണ് എസ്തര്‍.''സെറ്റില്‍ പ്ലോട്ട് ട്വിസ്റ്റുകള്‍ രഹസ്യമാക്കി വെക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടി.
ജീത്തു അങ്കിളും മോഹന്‍ലാല്‍ അങ്കിളും ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് പറയുമായിരുന്നു. എന്നോട് ആരെങ്കിലും രം?ഗങ്ങളെ കുറിച്ച് ചോദിച്ചാല്‍ മൊത്തം കഥയും പറയും. ഒരുദിവസം നിര്‍മ്മാതാവിന്റെ മകന്‍ സെറ്റില്‍ വന്നു. അദ്ദേഹം സ്‌ക്രിപ്റ്റ് വായിച്ചിട്ടില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഇതല്ലേ നിന്റെ അടുത്ത സീനിന് ശേഷം നടക്കുന്നതെന്ന് എന്നോട് ചോദിച്ചു. അല്ല, അല്ല എന്ന് പറഞ്ഞ് ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. അദ്ദേഹം ആശ്ചര്യപ്പെട്ടു. നീയൊന്നും പറയാന്‍ പാടില്ലെന്ന് പറഞ്ഞ് ജീത്തു അങ്കിള്‍ ഇടപെടുകയായിരുന്നു'', എസ്തര്‍ പറയുന്നു. ആദ്യഭാ?ഗത്തെ കഥ തനിക്ക് മനസിലായത് തീയേറ്ററില്‍ കണ്ടപ്പോള്‍ മാത്രമാണെന്നും ഇത്തവണ മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ചുവെന്നും എസ്തര്‍ പറയുന്നു. വീണ്ടും ദൃശ്യം ടീമിനൊപ്പം ചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. താനും വളര്‍ന്നു. അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കുമെന്നും എസ്തര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....