മലയാള സംവിധായകന്റെ മുഖത്തടിച്ച സംഭവം വെളിപ്പെടുത്തി നടി
ഏഴാമിടം, ഗന്ധര്‍വരാത്രി തുടങ്ങിയ മലയാള സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വിചിത്ര. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും ഇളയ ദളപതി വിജയ്ക്കുമൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള വിചിത്രയ്ക്ക് സിനിമയില്‍ സജീവമായിരുന്ന കാലത്ത് പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമാരംഗത്തുനിന്നും തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംഭവം വെളിപ്പെടുത്തിയത്. തമിഴില്‍ നിറഞ്ഞ നില്‍ക്കുന്ന വേളയിലാണ് വിചിത്രയ്ക്ക് മലയാളത്തില്‍ നിന്ന് ഓഫര്‍ വന്നത്. ഷക്കീല സിനിമയില്‍ സജീവമായ കാലമായിരുന്നതിനാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ അല്‍പ്പം ആശങ്കയുണ്ടായിരുന്നു. സംവിധായകനോട് ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തു.യാതൊരു മോശം രംഗങ്ങളുമില്ലെന്നും മമ്മൂട്ടിയെ വച്ച് വരെ പടം പിടിച്ച വ്യക്തിയാണ് താന്‍ എന്നുമായിരുന്നു സംവിധായകന്റെ മറുപടി. പരീക്ഷപോലും വേണ്ടെന്ന് വെച്ചാണ് അന്ന് ആ സിനിമ ചെയ്തത്.
എന്നാല്‍ ഒരു മാസത്തിന് ശേഷം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും വിളിച്ചു. രണ്ടു രംഗങ്ങള്‍കൂടി ബാക്കിയുണ്ടെന്നും കുളിക്കുന്ന രംഗവും ബലാല്‍സംഗവുമാണ് എന്ന് അറിയിക്കുകയും ചെയ്തു. മോശമായി ചിത്രീകരിക്കില്ലെന്നും സിനിമയ്ക്ക് അഭിവാജ്യമായ രംഗങ്ങളാണിതെന്നും അറിയിച്ചതിനാലാണ് പടം ചെയ്തത്. എന്നാല്‍ പടം പുറത്തിറങ്ങിയപ്പോള്‍ എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നുവെന്നും പോസ്റ്ററുകളില്‍ ബലാല്‍സംഗ രംഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നുവെന്നും വിചിത്ര പറയുന്നു. അപ്പോള്‍ സങ്കടത്തേക്കാളേറെ ദേഷ്യമാണ് വന്നത്. ഞാന്‍ വഞ്ചിക്കപ്പെട്ടതുപോലെ തോന്നി. ഉടനെ സംവിധായകനെ കാണാന്‍ പോയി. ആദ്യം തന്നെ മുഖത്തടിച്ചുകൊണ്ടാണ് പ്രതികരിച്ചത്. പിന്നീട് ഇത്തരത്തില്‍ വഞ്ചിക്കരുതെന്ന് പറഞ്ഞ് പോരുകയായിരുന്നുവെന്നും വിചിത്ര പറയുന്നു.
തമിഴ് സിനിമയിലാണ് വിചിത്ര കൂടുതല്‍ അഭിനയിച്ചിരുന്നത്. മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....