മലയാളികള്‍ക്ക് എക്കാലത്തെയും പ്രിയ നടിമാരില്‍ ഒരാളാണ് ഭാവന.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി ആരധകരുടെ മനസിലേക്ക് വളരെ പെട്ടന്ന് ചേക്കേറിയ താരം കൂടിയാണ് കാര്‍ത്തിക മേനോന്‍ എന്ന ഭാവന .2002 ല്‍ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന മലയാള സിനിമാലോകത്തേക്ക് എത്തിയത്. ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തില്‍ 16 ആം വയസിലാണ് താരം സിനിമാലോകത്തേക്ക് എത്തിയത്.ആദ്യ ചിത്രത്തിലെ അഭിനയം കൊണ്ട് തന്നെ പ്രേഷകരുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിരുന്നു. പിന്നീട് നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി , തിളക്കം , സി ഐ ഡി മൂസ അടക്കം നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളില്‍ എത്തിയ താരത്തെ മലയാളി ആരധകര്‍ ഏറ്റെടുക്കുകയായിരുന്നു.
മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ് ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്.അന്യ ഭാഷ ചിത്രങ്ങളിലിലെ താരത്തിന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു.മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞു. വിവാഹശേഷം മലയാള സിനിമ മേഖലയില്‍ അത്ര സജീവമല്ല എങ്കിലും കന്നടയില്‍ വമ്പന്‍ തിരിച്ചുവരവിനുള്ള ശ്രീമതിലാണ് താരം .ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കന്നഡ സിനിമ നിര്‍മാതാവായ നവീനാണ് ഭാവനയെ വിവാഹം ചെയ്തത്. വിവാഹശേഷം സിനിമയില്‍ നിന്നും അല്പം വിട്ടുനില്‍ക്കുന്ന ഭാവന ഭര്‍ത്താവ് നവീനൊപ്പം ബാംഗളൂരില്‍ താമസമാക്കിയിരിക്കുകയാണ്.സിനിമയില്‍ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളൊക്കെ ആരധകരുമായി പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയ വഴി രംഗത്ത് എത്താറുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ അതിഥിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്തുവിട്ട് രംഗത്ത് വന്നിരിക്കുകയാണ് താരം.തന്റെ പൊന്നോമന നായ്ക്കുട്ടികള്‍ക്കുള്ള ചിത്രമാണ് ഭാവന ആരാധകരുമായി പങ്കുവെച്ചു രംഗത്ത് വന്നിരിക്കുന്നത്. മികച്ച തെറാപ്പിസ്റ്റുകള്‍ക്ക് നാല് കാലും രോമങ്ങളും ഉണ്ട് എന്ന ടൈറ്റിലോടെയാണ് തന്റെ പൊന്നോമന നയക്കുട്ടികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഒരു ചെറിയ ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് നടി ഭാവന .ഇടക്ക് വെച്ച് കൊറോണ ചിത്രീകരണത്തെ ബാധിച്ചതോടെ താരം ഇടവേളയെടുത്തിരുന്നു.തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം 96 ന്റെ കന്നഡ റീമേക്കില്‍ ജാനുവായി തൃഷയ്ക്ക് പകരം എത്തിയത് ഭാവനയായിരുന്നു. മികച്ച പ്രതികരണമായിരുന്നു ഭാവനയുടെ അഭിനയത്തിന് ആരധകരില്‍ നിന്നും ലഭിച്ചത്.തുടര്‍ന്ന് സിനിമയില്‍ സജീവമാകാനുള്ള ശ്രെമത്തിനിടയില്‍ കൊറോണ മൂലം ഷൂട്ടിങ് തടസമാകുകയിരുന്നു. മലയാളത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയത് എങ്കിലും നിരവധി ഭാഷകളില്‍ മികച്ച അഭിനയം കൊണ്ട് തന്റേതായ സ്ഥാനം താരം നേടിയെടുത്തിട്ടുണ്ട് , അതുകൊണ്ട് തന്നെ ഭാവനക്ക് നിരവധി ആരാധകരും വിവിധ ഭാഷകളില്‍ ഉണ്ട്. 3 ല്‍ അധികം കന്നഡ ചിത്രങ്ങളില്‍ വേഷമിട്ടുകൊണ്ട് വമ്പന്‍ തിരിച്ചുവരവിനുള്ള ശ്രെമത്തിലാണ് താരമിപ്പോള്‍ .താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകരും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....