രാജസൂയം ഫിലിംസിന്റെ ബാനറില്‍ ഒ.ബി.സുനില്‍കുമാര്‍ നിര്‍മ്മാണവും ബിജു . കെ മാധവന്‍ സംവിധാനവും നിര്‍വ്വഹിക്കുന്ന 'ബോയ്‌ക്കോട്ട്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഒരു പട്ടാളക്കാരന്‍ ദീപാവലി അവധിക്ക് നാട്ടിലെത്തുന്നു. വര്‍ഷങ്ങള്‍ക്കുശേഷമുള്ള വരവാണത്. തന്റെ മകന്റെ ആഗ്രഹപ്രകാരം ദീപാവലി കെങ്കേമമായി ആഘോഷിക്കാന്‍ തീരുമാനിക്കുന്നു. നമ്മുടെ നാടന്‍ പടക്കങ്ങളെക്കാള്‍, വലിയ ലാഭത്തിന് അളവില്‍ കൂടുതല്‍ കിട്ടുന്ന ചൈനീസ് പടക്കങ്ങളെക്കുറിച്ച് മകന്‍ സംസാരിക്കുന്നതു കേട്ട് അച്ഛന്റെ ഭാവം മാറുന്നു. അതിര്‍ത്തിയില്‍ , ചൈനീസ് പട്ടാളത്തിന്റെ മൃഗീയവും അതിക്രൂരവുമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന അച്ഛന്റെ കഥ, മകനും ഒപ്പം മുത്തച്ഛനും അറിയാനിടയാകുന്നു.
അതവരുടെ ഉള്ളിലുണ്ടാക്കുന്ന പകയും വിദ്വേഷവും വളരെ വലുതാണ്. അറിഞ്ഞോ അറിയാതെയോ നമ്മള്‍ വാങ്ങിക്കൂട്ടുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പരോക്ഷമായെങ്കിലും അവരെ സഹായിക്കുകയാണന്ന സത്യം കുട്ടിയെ ബോധ്യപ്പെടുത്തി കൊടുക്കുന്നു. അവന്‍ , അവന്റെ കഴിവിനനുസരിച്ച് പ്രതികാരം ചെയ്യാന്‍ മുതിരുന്നു. എല്ലായവസരത്തിലും സാധ്യമല്ലെങ്കിലും കുറഞ്ഞപക്ഷം ആഘോഷങ്ങളിലെങ്കിലും നമ്മുടെ നാടിനെ മറക്കാതിരിക്കാം. കൂടാതെ, സ്വന്തം കുടുംബത്തെ ദുരവസ്ഥയില്‍ നിന്നും കരകയറ്റാന്‍ , സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തൊഴിലെടുത്ത് ജീവിക്കുന്നതിലൂടെ, സുഖലോലുപതയില്‍, ഉത്തരവാദിത്ത്വങ്ങളില്‍ നിന്നു മകന്ന് ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അതില്‍ നിന്നും മാറേണ്ടതിന്റെ ആവശ്യകതയിലേക്കും ചിത്രം വെളിച്ചം പകരുന്നുണ്ട്.
എല്ലാ അര്‍ത്ഥത്തിലും പുതുതലമുറയ്ക്ക് പുത്തന്‍ ഉള്‍ക്കാഴ്ച്ച സമ്മാനിക്കുന്ന ഹ്രസ്വചിത്രമാണ് ബോയ്‌ക്കോട്ട് .പ്രദീപ്ചന്ദ്രന്‍ , തിരുമല രാമചന്ദ്രന്‍ , രാഹുല്‍ , അനിഴാനായര്‍ , അഭിനവ്കൃഷ്ണന്‍ , അര്‍പ്പിത ആര്‍ എസ് നായര്‍ , നിരഞ്ജന രാഹുല്‍ , സജി അമ്യത എന്നിവര്‍ അഭിനയിക്കുന്നു.ബാനര്‍ - രാജസൂയം ഫിലിംസ്, കഥ, തിരക്കഥ, നിര്‍മ്മാണം - ഒ.ബി.സുനില്‍കുമാര്‍ , സംവിധാനം - ബിജു കെ.മാധവന്‍, ഛായാഗ്രഹണം - അനീഷ് മോട്ടീവ് പിക്‌സ് , എഡിറ്റിംഗ് & മിക്‌സിംഗ് - അനീഷ് സാരംഗ്, പ്രൊ: ഡിസൈനര്‍ - രാഹുല്‍ , ചമയം - രാജേഷ് വെള്ളനാട് , തിരക്കഥാ സഹായി -കവിതാ സി ഗംഗന്‍, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....