‘കസബ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നേഹ സക്‌സേന അടുത്തതായി വേഷമിടുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്.
മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് നടി. ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിലാണ് മുൻപ് മോഹൻലാലിനൊപ്പം നേഹ അഭിനയിച്ചിട്ടുള്ളത്.
നടനൊപ്പമുള്ള ചിത്രമാണ് നടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിന്റെ അനുഭവത്തെക്കുറിച്ച് മനോഹരമായ ഒരു കുറിപ്പും നേഹ എഴുതിയിട്ടുണ്ട്.
‘ഇതിഹാസ താരമായ ലാലേട്ടനൊപ്പം രണ്ടാമതും അഭിനയിക്കാൻ അവസരം ലഭിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ്. സ്വാഗത മനോഭാവമുള്ള, നല്ല പിന്തുണയുമുള്ള വ്യക്തിയാണ് അദ്ദേഹം’ നേഹ സക്‌സേന കുറിക്കുന്നു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ അഭിനയിച്ച അനുഭവവും നടി പങ്കുവയ്ക്കുന്നു. ‘എന്റെ ആദ്യത്തെ മലയാള ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിനായി ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോൾ എനിക്ക് വളരെ പരിഭ്രാന്തി ഉണ്ടായിരുന്നു, കാരണം മലയാളത്തിൽ ഒരു വാക്ക് പോലും അറിയില്ലായിരുന്നു, പക്ഷേ എന്റെ ഡയലോഗ് പഠനത്തിൽ അദ്ദേഹം എന്നെ സഹായിച്ചു .ആ ലാളിത്യം എന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാക്കി. ഇത്തവണ ആറാട്ട് സെറ്റിൽ ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ വീണ്ടും പരിഭ്രാന്തയായി, പക്ഷേ സെറ്റിലെ അദ്ദേഹത്തിന്റെ പുഞ്ചിരിയും ഊഷ്മളമായ സ്വാഗതവും എന്നെ വളരെ ആത്മവിശ്വാസത്തിലാക്കി… പുതിയ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം വവർധിപ്പിക്കുകയും ചെയ്യുന്ന രീതി തീർച്ചയായും അദ്ദേഹത്തിന്റെ മികച്ച ഗുണമാണ്. അദ്ദേഹം ശരിക്കും ഒരു രത്നമാണ് . ആറാട്ട് എന്ന ചിത്രം അദ്ദേഹത്തോടൊപ്പം ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു’ നേഹയുടെ വാക്കുകൾ.
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....