ബ്രഹ്‌മാണ്ഡ ചലചിത്രം ബാഹുബലി പ്രഭാസിന്റെ കരിയര്‍ ബ്രേക്ക് തന്നെയാണ്.തുടരെ പ്രഭാസിനെ തേടി വന്‍ പ്രോജക്ടുകള്‍ നിരനിരയായി എത്തി. സ്വാഭാവികമായും അദ്ദേഹത്തിന്‍റെ പ്രതിഫലവും വര്‍ധിച്ചു.
രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് റൊമാന്‍റിക് ഡ്രാമ ചിത്രം 'രാധേ ശ്യാം', നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം ആദിപുരുഷ്, ഇന്ന് പ്രഖ്യാപിക്കപ്പെട്ട, 'കെജിഎഫ്' സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'സലാര്‍' എന്നിവയാണ് പ്രഭാസിന്‍റേതായി വരാനിരിക്കുന്ന പ്രോജക്ടുകള്‍. ഇവയെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ് താനും.
പ്രഭാസിന്‍റെ നായികയായി പൂജ ഹെഗ്‍ഡെ എത്തുന്ന രാധെ ശ്യാമിന്‍റെ ബജറ്റ് 250 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 2022 ഓഗസ്റ്റ് 11ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ആദിപുരുഷിന്‍റെ ബജറ്റ് ഇതിലും ഉയര്‍ന്നതാണ്. 450 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ തെലുങ്ക് അരങ്ങേറ്റം കൂടിയായ നാഗ് അശ്വിന്‍ ചിത്രത്തിന്‍റെ ബജറ്റ് 300 കോടി ആണെന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അതായത് പ്രഭാസിന്‍റേതായി വരാനിരിക്കുന്ന നാല് സിനിമകളില്‍ മൂന്നെണ്ണത്തിന്‍റെ മുതല്‍മുടക്ക് ചേര്‍ത്തുവച്ചാല്‍ 1000 കോടി വരും!
75-80 കോടിയാണ് പ്രഭാസ് നിലവില്‍ ഒരു ചിത്രത്തിന് വാങ്ങിക്കൊണ്ടിരിക്കുന്നത്. ചില പ്രോജക്ടുകള്‍ക്ക് 10 ശതമാനം ലാഭവിഹിതം എന്നതും അദ്ദേഹം കരാറില്‍ ഉള്‍പ്പെടുത്താറുണ്ട്.
വരാനിരിക്കുന്ന നാല് സിനിമകള്‍ക്കുകൂടി പ്രഭാസ് വാങ്ങുന്ന പ്രതിഫലം ഉദ്ദേശം 400 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....