ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ അടുത്തിടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനികള്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ നടന്‍ ടൊവിനോയും നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ ടൊവിനോ തോമസ് പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ജന്മദിനത്തില്‍ ഇത്രയധികം സ്‌നേഹം എന്നെങ്കിലും ലഭിക്കുമെന്ന് കരുതിയിരുന്നില്ല.
അതിനാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത മറ്റെന്തെങ്കിലും പങ്കിടാന്‍ ഈ അവസരം ഉപയോഗിക്കുന്നു. പ്രിയപ്പെട്ടവരേ, ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് ഇതാ, അവതരിപ്പിക്കുന്നു. പ്രാധാന്യമുള്ളതും ഞങ്ങളുടെ വ്യവസായത്തിന് കൂടുതല്‍ മൂല്യം നല്‍കുന്നതുമായ കൂടുതല്‍ സിനിമകളുടെ ഭാഗമാകാനുള്ള ഒരു എളിയ ശ്രമം.
ഈ വലിയ അവസരവും ഉത്തരവാദിത്തവും കണക്കാക്കാനും നിങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമകള്‍ സൃഷ്ടിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. സ്‌നേഹവും പിന്തുണയും തുടരുക'- എന്നാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. നിര്‍മാണ കമ്പനിയുടെ ലോഗോ വീഡിയോയിലൂടെയാണ് ടൊവിനോ പങ്കുവെച്ചത്. അതേസമയം നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....